ബിസിനസ് നടത്തി ലാഭ വിഹിതം നല്‍കാമെന്നു പറഞ്ഞ് യുവാവ് നാട്ടുകാരില്‍ നിന്ന് വാങ്ങിയത് കോടികള്‍

ബിസിനസ് നടത്തി ലാഭ വിഹിതം നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി കോടികള്‍ തട്ടി ആഡംബര ജീവിതം നടത്തിയ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്ബ് തച്ചരുകോണം ജിതിന്‍ (31) നെയാണ് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാര്യമായ ജോലിയൊന്നും ഇല്ലാതിരുന്ന ജിതിന്‍ ആഡംബര ജീവിതത്തിന് വേണ്ടിയാണ് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. ദുബൈ, സിംഗപ്പൂര്‍, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ബിസിനസ് ഉണ്ടെന്നും അതില്‍ നിക്ഷേപിക്കുന്നതിന്റെ ലാഭമാണ് നിങ്ങള്‍ക്ക് തരുന്നത് എന്നുമാണ് പണം നല്‍കിയവരെ ധരിപ്പിച്ചത്. പണം വാങ്ങിയവര്‍ക്ക് ലാഭ വിഹിതമായി ഇയാള്‍ 18 ശതമാനം വരെ പലിശ നല്‍കിയിരുന്നു. 2017 മുതല്‍ ആണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നത്. ലാഭ വിഹിതവും വാങ്ങിയ പണവും തിരികെ ലഭിക്കുന്നില്ലന്ന് കാട്ടി 41 ഓളം പരാതികളാണ് ഒരു മാസത്തിനകം നെടുമങ്ങാട് എ.എസ്.പിക്ക് ലഭിച്ചത്. ഫോണ്‍ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്ത് പല സ്ഥലങ്ങളിലായാണ് ഇയാള്‍ താമസിച്ചിരുന്നത്. ഒന്നര ലക്ഷം രൂപ മുതല്‍ 46 ലക്ഷം വരെയാണ് ഇയാള്‍ പലരില്‍ നിന്നായി വാങ്ങിരിക്കുന്നത്. ജിതിനെ കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യയുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതിയെ കുറിച്ച് അന്വേഷിക്കാനായി എ.എസ്.പിയുടെ നേതൃത്വത്തില്‍ പാലോട് സി.ഐ സി.കെ മനോജ് ഉള്‍പ്പെടെ എട്ടു അംഗ സംഘത്തെ ഉള്‍പ്പെടുത്തി തുടര്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























