ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേ നമുക്ക് പ്രാര്‍ഥിക്കാം! കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്ന് നടന് പൃഥ്വിരാജ്
കേരളത്തെ ആകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാർ ഡാം. ഈ വിഷയത്തിൽ നിരവധിപേർ അഭിപ്രയവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടന് പൃഥ്വിരാജ്.
കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇത്രയും വര്‍ഷം പഴക്കമുള്ള ഡാം പ്രവര്‍ത്തിപ്പിക്കാന്‍ ന്യായങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കില്‍ ഇംഗ്ലീഷിലെഴുതിയ കുറിപ്പില്‍ നടന് പറഞ്ഞു.
രാഷ്ട്രീയവും സാമ്ബത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണകൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ. ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന് പൃഥ്വിരാജ് കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha