Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

മുല്ലപെരിയാര്‍ വിഷയം പിണറായി വിജയനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമെതിരെ ജലബോംബായി മാറുമ്പോള്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനുള്ള വഴിയൊരുങ്ങുന്നു...

25 OCTOBER 2021 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ ജാമ്യ അപേക്ഷകളിൽ ഇന്ന് ചൊവ്വാഴ്ച ഉത്തരവ് പ്രഖ്യാപിക്കും

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...

മുല്ലപെരിയാര്‍ വിഷയം പിണറായി വിജയനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമെതിരെ ജലബോംബായി മാറുമ്പോള്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനുള്ള വഴിയൊരുങ്ങുന്നു.

പിണറായി സര്‍ക്കാരിന്റെ മര്‍മ്മത്തടിച്ചു കൊണ്ട് വിഷയത്തില്‍ മോദി ഇടപെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അദ്ദേഹത്തെ ഇടപെടുവിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

 



നാടിനോടും നാട്ടാേരോടും യാതൊരു പ്രതിപത്തിയുമില്ലാത്ത സര്‍ക്കാരായി പിണറായി 2 മാറുമ്പേള്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രമുഖര്‍ മുല്ലപ്പെരിയാറിന് വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തില്‍ അടിക്കടി പ്രളയ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിലാണ് മുല്ലപ്പെരിയാര്‍ കൂടി ആശങ്കയായി മാറിയിരിക്കുന്നത്.സര്‍ക്കാരാകട്ടെ ഇക്കാര്യത്തില്‍ തന്ത്രപരമായ മൗനമാണ് പുലര്‍ത്തുന്നത്.

മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും മുല്ലപ്പെരിയാ ര്‍ അണക്കെട്ടിന്റെ ജലവിതാനം കുറയ്ക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതും പറയുന്നതും.എന്നാല്‍ അതല്ല കാതലായ വിഷയം. മുല്ലപ്പെരിയാറില്‍ ജലവിതാനം കുറയ്ക്കാന്‍ കഴിയില്ല. കാരണം അത് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയാണ്.

 



കേരള മുഖ്യമന്ത്രിയെക്കാള്‍ കാരുണ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കാണിക്കുമെന്ന പ്രതീക്ഷയും സമൂഹ മാധ്യമങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. സ്റ്റാലില്‍ തമിഴ്‌നാട്ടില്‍ പിന്തുടരുന്ന ജനോപകാര പ്രദമായ കാര്യങ്ങള്‍ കേരളത്തിലും വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പിണറായിയെക്കാള്‍ മനുഷ്യ പ്പറ്റ് സ്റ്റാലിന്‍ കാണിക്കുമെന്നും പറയുന്നവരുണ്ട്.

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ആയുസ്സ് 50 വര്‍ഷമാണെന്ന് വ്യക്തമാക്കികൊണ്ടുള്ള യുഎന്‍ മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ വീണ്ടും കേരളത്തില്‍ ചര്‍ച്ചയാവുന്നത്.

 



1895ല്‍ അണക്കെട്ട് നിര്‍മ്മിച്ച ജോണ്‍ പെന്നിക്യുക്ക് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി രേഖകള്‍ പറയുന്നു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് 126 വര്‍ഷമാകുന്നു. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമാക്കിയുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തി'ന്റെ, 'പഴക്കമേറുന്ന ജലസംഭരണികള്‍ : ഉയര്‍ന്നുവരുന്ന ആഗോളഭീഷണി' എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സുപ്രീം കോടതിയിലെത്തിയത്. ഈ റിപ്പോര്‍ട്ട് 2021 ജനുവരിയിലാണ് പുറത്തുവന്നത്. പ്രസ്തുത റിപ്പോര്‍ട്ട് കേരളത്തില്‍ വന്‍തോതില്‍ ചര്‍ച്ചയായിരുന്നില്ല.

കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രളയത്തിന്റെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം.

 



മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി സുപ്രീം കോടതി തന്നെ നിയോഗിച്ച നിരീക്ഷണ സമിതിയടക്കം ഇതിന്റെ കാര്യത്തില്‍ വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ ഹര്‍ജിക്കാരന്‍ പറയുന്നത്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. റൂള്‍ കര്‍വിന്റെ കാര്യത്തില്‍ തമിഴ്നാടിനൊപ്പമാണ് സുപ്രീം കോടതി.

പ്രളയ കാലത്തു പോലും ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടാണ്. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണ് റിട്ട് ഹര്‍ജിയില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പസാധ്യതാ പ്രദേശത്താണ്. അണക്കെട്ട് നിര്‍മ്മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമാണ്. അണക്കെട്ട് തകര്‍ന്നാല്‍ ഏകദേശം 35 ലക്ഷത്തോളം പേര്‍ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 



അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇന്നലെ 136 അടി പിന്നിട്ടു. ഇതോടെ ആദ്യ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ജാഗ്രതാ മുന്നറിയിപ്പുണ്ടാകും. 141 ല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പും. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

142 അടിയില്‍ അവസാന മുന്നറിയിപ്പും നല്‍കി സ്പില്‍ വേ വഴി വെള്ളം വിടുകയാണ് പതിവ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 



ഏതായാലും കേന്ദ്രത്തിന്റെ ഇടപെടല്‍ കാത്തിരിക്കുകയാണ് കേരളത്തിലെ സാധാരണ മനുഷ്യര്‍.മുല്ലപ്പെരിയാറിന് ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി പറയുമ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിലെത്തി നാട്ടുകാര്‍ തെറി വിളിക്കുന്നതില്‍ ഒരു അത്ഭുതവുമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (5 minutes ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (18 minutes ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (26 minutes ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (31 minutes ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (46 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (1 hour ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (1 hour ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (1 hour ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (1 hour ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (2 hours ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (11 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (11 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (11 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (11 hours ago)

Malayali Vartha Recommends