Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

'പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമ നടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി...' നടന്‍ പൃഥ്വിരാജിന്റെ പ്രതികരണത്തിനെതിരെ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ അഖില്‍ മാരാര്‍

25 OCTOBER 2021 12:10 PM IST
മലയാളി വാര്‍ത്ത

മുല്ലപെരിയാര്‍ വിഷയത്തില്‍ നിരവധിപേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. പിന്നാലെ നടന്‍ പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. 125 വര്‍ഷം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച്‌ ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്നുമായിരുന്നു പൃഥ്വി പ്രതികരിച്ചത്. എന്നാൽ ഇതിനെതിരെ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ അഖില്‍ മാരാര്‍.

'പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമ നടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പണിതത് ബ്രിട്ടീഷുകാരന്‍ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാമെന്ന് പറയുന്ന അഖില്‍ ഏനാത് പാലം, പലാരിവട്ടം പാലം, കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ടെര്‍മിനല്‍ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്‌ഥ ഓര്‍മ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമെന്നും പരിഹസിക്കുകയും ചെയ്തു.

അഖില്‍ മാരാരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ചു അഖിലേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ പൃഥ്വിരാജ് ഉള്‍പ്പെടെ എല്ലാവരും ക്യാമ്പയിന്‍ ചെയ്യുന്നല്ലോ…? കഴിഞ്ഞ2 ദിവസമായി എന്റെ ഭാര്യ ഉള്‍പ്പെടെ പലരും എന്നോട് ചോദിച്ച ചോദ്യമാണ്. മറുപടി..

പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമ നടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി. മുല്ലപ്പെരിയാറിന്റെ ബലത്തെ കുറിച്ചോ അതിന്റെ പ്ലാനിനെ കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല. ഒന്നറിയാം 2011 ഇല്‍ ഡാം തകരും എന്ന്. പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോള്‍ ഡാം നിര്‍മ്മിക്കാന്‍ 666കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കില്‍ ഇന്നത് 1000 കോടി ആയി. പിന്നെ എന്റെ സിനിമയില്‍ ജോജു ജോര്‍ജ് പറയുന്ന 2 ഡയലോഗുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു..

നിരഞ്ജന്‍ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?
ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?
എടാ മോനെ ഈ നാട്ടില്‍ നേതാവ് ആവാന്‍ എന്ത് ചെയ്യണം..?
സംശയത്തോടെ നിരഞ്ജന്‍: എന്ത് ചെയ്യണം..?
ജോജു: ഒന്നും ചെയ്യരുത്… ഒന്നും ചെയ്യിക്കാന്‍ സമ്മതിക്കരുത്.

 

മുല്ലപ്പെരിയാര്‍ പണിതത് ബ്രിട്ടീഷുകാരന്‍ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം.. ഏനാത് പാലം…പലാരിവട്ടം പാലം.. Ksrtc കോഴിക്കോട് ടെര്‍മിനല്‍ കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്‌ഥ ഓര്‍മ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (9 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (16 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (30 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (47 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (51 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends