മാതാപിതാക്കൾ കുഞ്ഞിനെ തട്ടികൊണ്ട് പോയതല്ല! അത് താത്കാലിക സംരക്ഷണം മാത്രമായിരുന്നു; കുടുംബ കോടതിയിൽ അനുപമ

കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ തന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോയതല്ലെന്നും താത്കാലിക സംരക്ഷണം മാത്രമായിരുന്നെന്നും എസ്‌എഫ്‌ഐ മുന്‍ നേതാവ് അനുപമ കുടുംബ കോടതിയില്‍ വ്യക്തമാക്കി.
കുഞ്ഞിനെ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയെന്നു പറഞ്ഞായിരുന്നു അനുപമ നേരെത്തെ പോലീസില് പരാതി നൽകിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ക്രിമിനല്‍ കേസെടുത്തിരുന്നത്. തിരുവനന്തപുരം കുടുംബകോടതിയിലാണ് അനുപമ ഹര്‍ജി നൽകിയിരിക്കുന്നത് . കാട്ടാക്കടയിലെ ആശുപത്രിയില്‍ താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ശേഷം താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. പിന്നീട് ഈ കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ പക്കലില്ല എന്നാണ് അറിയിച്ചതെന്നും അനുപമ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ചൈല്‍ഡ് വെല്‍ഫയല്‍ കമ്മിറ്റിക്ക് കുഞ്ഞിനെ കൈമാറിയതായി തന്റെ മാതാപിതാക്കള്‍ അറിയിച്ചു. ഇത് വിശ്വാസയോഗ്യമാണെന്നും അനുപമ പറയുന്നു. കാറില്‍ നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു അനുപമയുടെ നേരത്തെയുള്ള പരാതി. ഇതേ തുടര്‍ന്നാണ് മാതാപിതാക്കളുടെ പേരിലടക്കം പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























