Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

എട്ടിന്റെ പണിയായിപ്പോയി... കോടിയേരിയുടെ മകന് ജാമ്യം നില്‍ക്കാന്‍ ആളിനെ കിട്ടാത്ത സങ്കീര്‍ണമായ അവസ്ഥ; ജാമ്യവ്യവസ്ഥകളുടെ കര്‍ശന സ്വഭാവവും ഇഡിയുടെ നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയും കാരണം ജാമ്യം നിന്ന സഖാക്കള്‍ ഓടിയൊളിച്ചു; ഒരു വര്‍ഷം തികച്ച് ജയില്‍ മോചിതനാകാതെ ബിനീഷ് കോടിയേരി

30 OCTOBER 2021 08:39 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ എല്ലാമെല്ലാമായ കോടിയേരി ബാലകൃഷ്ണന്റെ മകന് ജാമ്യം നില്‍ക്കാന്‍ ആരുമില്ലെന്നോ. സഖാക്കളായ സഖാക്കള്‍ ഉണ്ടായിട്ടും ഒരാളേയും കിട്ടാത്ത സങ്കടകരമായ അവസ്ഥയാണ് ഉണ്ടായത്. ജാമ്യം നില്‍ക്കാനെത്തിയ 2 പേര്‍ പിന്മാറിയതോടെ ബിനീഷ് കോടിയേരിയുടെ ജയില്‍ മോചനം വൈകുകയാണ്.

ജാമ്യവ്യവസ്ഥകളുടെ കര്‍ശന സ്വഭാവവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയുമാണ് പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്. പകരം ജാമ്യക്കാരെ എത്തിച്ചപ്പോള്‍ കോടതി സമയം കഴിഞ്ഞെന്നും ഇന്നു നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നും അഭിഭാഷകര്‍ പറയുന്നു.

 


ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ചയാണു കര്‍ണാടക ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആള്‍ജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു ബിനീഷ്.

ബിനീഷിനെ ഇന്നലെ തന്നെ പുറത്തിറക്കാനായിരുന്നു സഹോദരന്‍ ബിനോയി കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ വരികയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു.



എന്തുകൊണ്ടാണ് പിന്മാറിയതെന്ന കാര്യം വ്യക്തമല്ല. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാല്‍ ബിനീഷ് ജയില്‍ മോചിതനാവില്ല എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം.

കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാന്‍ കഴിയൂ. ഇന്ന് ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത് അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെയാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ ഒരു വര്‍ഷം കഴിയും. 2020 ഒക്ടോബര്‍ 29നാണ് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഇ.ഡി.യുടെ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. ആദ്യം സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയി ജാമ്യാപേക്ഷ നല്‍കിയത്. നീണ്ട ഏഴുമാസത്തെ വാദത്തിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുന്നത്.

2020 ഓഗസ്റ്റ് 21ന് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഘ എന്നിവര്‍ ബെംഗളൂരുവില്‍ ലഹരിമരുന്നുമായി പിടിയിലായതാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. ബെംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസും ലഹരിക്കച്ചവടവും നടത്തിയിരുന്ന അനൂപിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും തെളിഞ്ഞു. ഇതോടെയാണ് ബിനീഷ് കോടിയേരിയെ എന്‍.സി.ബി.യും ഇ.ഡി.യും ചോദ്യംചെയ്യുന്നത്.

 



മാര്‍ച്ചില്‍ തുടങ്ങിയ ജാമ്യാപേക്ഷയിലെ വാദം ഏഴുമാസമെടുത്താണ് പൂര്‍ത്തിയായത്. ആറുതവണ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് മാറി. സെപ്റ്റംബര്‍ അവസാനത്തോടെ ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (21 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (51 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (58 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends