Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഇത് ഇനി ഇവിടെ നടക്കില്ല... ഒരാളേയും അറിയിക്കാതെ പാതിരാത്രിയില്‍ ഔദ്യോഗിക വാഹനമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; മണിക്കൂറുകള്‍ക്കകം മെഡിക്കല്‍ കോളേജ് അധികൃതരെ വിളിച്ചു വരുത്തി നടപടി

30 OCTOBER 2021 08:42 AM IST
മലയാളി വാര്‍ത്ത

മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ സാധാരണക്കാരിയായി ചുരിദാറുമിട്ട് നേരിട്ടെത്തിയത്.

പോലീസിനേയോ മെഡിക്കല്‍ കോളേജ് അധികൃതരേയോ വിവരം അറിയിച്ചില്ല. ഓഫീസിലെ സാധാരണ വാഹനത്തില്‍ കാഷ്വാലിറ്റിയില്‍ വന്നിറങ്ങിയ മന്ത്രിയെ ആരും തിരിച്ചറിഞ്ഞില്ല. പോലീസ് തന്നെ വളരെ വൈകിയാണ് എത്തിയത്.

 



രാത്രി പത്തരയായിട്ടും അത്യാഹിത വിഭാഗത്തില്‍ വലിയ തിരക്കാണ്. പല തരത്തിലുള്ള രോഗികളെയാണ് കാണാന്‍ കഴിഞ്ഞത് പലരോടും മന്ത്രി സംസാരിച്ചു. രോഗികള്‍ പരക്കം പായുന്നു. എന്നിട്ടും ഡ്യൂട്ടിയിലുള്ള സീനിയര്‍ ഡോക്ടര്‍മാരെ കാണാനില്ല. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിപ്പോയത്. ഡ്യൂട്ടിയുണ്ടെങ്കിലും സീനിയര്‍ ഡോക്ടര്‍മാരെല്ലാം മുങ്ങി. പിജിക്കാരും ഹൗസ് സര്‍ജന്‍മാരുമാണ് രോഗികളെ നോക്കുന്നത്.

അറ്റന്റര്‍മാരും മുങ്ങുന്നു. പാവം രോഗികളുടെ കൂട്ടിരുപ്പുകാരാണ് ട്രോളി തള്ളുന്നത്. ഇതിവിടെ പതിവാണെന്ന് ഉള്ള ജീവനക്കാര്‍ തന്നെ മന്ത്രിയോട് പറഞ്ഞു. സീനിയര്‍ ഡോക്ടര്‍മാരില്ലാത്ത പരാതി ജനങ്ങളും പറഞ്ഞു.

 



സംഗതി ഇത്രയുമായപ്പോള്‍ മന്ത്രിയാണെന്ന് ബോധ്യപ്പെട്ട ആശുപത്രി ജീവനക്കാര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. അതിന് ശേഷമാണ് സൂപ്രണ്ടും മറ്റും ഓടിയെത്തിയത്. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകണമെന്ന് അപ്പോള്‍ തന്നെ കര്‍ശനിര്‍ദേശം മന്ത്രി നല്‍കി.

മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു. ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. പഴയ അത്യാഹിത വിഭാഗത്തിന് പുറമെ ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. അവിടേയും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പരാതിയുമായി പലരും ഓടിയെത്തി. ജീവനക്കാരുടെ പ്രശ്‌നങ്ങളും മന്ത്രി കേട്ടു. പരിശോധനയെല്ലാം കഴിഞ്ഞ് മന്ത്രി ഇറങ്ങുമ്പോള്‍ ഏതാണ്ട് ഒന്നര മണിയോളമായി.

 



തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ അടിയന്തരമായി വിളിച്ചു വരുത്തി.

ഡ്യൂട്ടിയെടുക്കാതെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കുന്ന കാര്യത്തിന് വിശദീകരണം തേടി. ഇതിന്റെ കാരണം വിശദമാക്കണമെന്ന് നിര്‍ദേശം നല്‍കി. ആര്‍ക്കെങ്കിലും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സ്ഥലംമാറ്റം നല്‍കാമെന്ന് പറഞ്ഞു. ചില ഡോക്ടര്‍മാരും നീണ്ട അവധിയിലാണ്. ചിലര്‍ ഒത്താശ ചെയ്യുന്നുമുണ്ട്. ഈ രണ്ട് കൂട്ടര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

 



ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വിവരങ്ങള്‍ ഇനിമുതല്‍ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ഇവര്‍ ഡ്യൂട്ടിയെടുക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ പേര് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നത് വലിയ കാര്യമാണ്. മുങ്ങിയാല്‍ ജനങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്‌തോളും.

എന്തായാലും മന്ത്രിയുടെ പാതിരാത്രിയുള്ള സന്ദര്‍ശനം വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മന്ത്രിയുടെ പേജില്‍ തന്നെ ഇതുപോലെ എല്ലാ മെഡിക്കല്‍ കോളേജിലും മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തണമെന്നാണ് പറയുന്നത്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിച്ചും മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (16 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (46 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (53 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends