Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ആ തിളങ്ങുന്ന കണ്ണുകള്‍... പുനീത് രാജ്കുമാറിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് ഭാവന; അപ്പു, ഇങ്ങനെയാണ് നീ എന്റെ ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്; വിട വാങ്ങിയെങ്കിലും ആ കണ്ണുകള്‍ ഇനിയും ലോകം കാണും; പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്യും

30 OCTOBER 2021 11:04 AM IST
മലയാളി വാര്‍ത്ത

അകാലത്തില്‍ അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. അപ്രതീക്ഷിതമായിരുന്നു പുനീതിന്റെ വിയോഗം. അത് നല്‍കിയ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല ആരാധകരും സിനിമാ ലോകവും.

പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി ഭാവനയും രംഗത്തെത്തി. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്കുമാറായിരുന്നു നായകന്‍. ചിത്രം വലിയ വിജയവുമായിരുന്നു. കന്നഡയിലെ തന്റെ ആദ്യത്തെ നായകന്‍ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് ഭാവന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു



'അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകന്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടന്മാരില്‍ ഒരാള്‍. മൂന്ന് സിനിമകള്‍ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനില്‍ക്കും. നിങ്ങളെ ആഴത്തില്‍ മിസ്സ് ചെയ്യും. നേരത്തെ പോയി..'

 



പുനീതിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് ഭാവന ഇങ്ങനെയാണ് കുറിച്ചത്. ജാക്കിക്ക് പുറമേ യാരേ കൂഗഡള്ളി, മൈത്രി എന്നീ ചിത്രങ്ങളില്‍ ഭാവനയും പുനീതും ഒന്നിച്ച് വേഷമിട്ടിരുന്നു.

വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

 



പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. തങ്ങളുടെ അപ്പു ഇനിയില്ലെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ തകര്‍ന്നിരിക്കുയാണ് ആരാധകരും. എന്നാല്‍ പുനീതിന്റെ കണ്ണുകള്‍ ഇനിയും ലോകം കാണും. പുനീതിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സാന്‍ഡല്‍വുഡിനും കന്നഡ സിനിമാ പ്രേമികള്‍ക്കും എല്ലാമെല്ലാമാണ് പുനീത്. താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ആശുപത്രിയ്ക്ക് മുന്നില്‍ കണ്ണീരും പ്രാര്‍ഥനയുമായി തടിച്ചു കൂടിയ ജനക്കൂട്ടം അദ്ദേഹം അവര്‍ക്ക് ആരായിരുന്നുവെന്നതിന് തെളിവാണ്.

താരജാഡകളില്ലാത്ത താരമായിരുന്നു പുനീത്. അശരണരെ ചേര്‍ത്തുപിടിച്ച താരം. നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് മുതല്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് പുനീത്.

 



ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചിരിക്കുകയാണ് പുനീതിന്റെ മൃതദേഹം. വിലാപയാത്രയിലും പൊതുദര്‍ശനത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു പുനീതിന്റെ മരണം.

വെറും 46ാം വയസിലാണ് പുനീത് രാജ്കുമാറിനെ മരണം കവര്‍ന്നെടുത്തത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനും ഏകദേശം 46 വയസോളം പ്രായംവരും. മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോഡാണ് പുനീതിന് സ്വന്തമായിരുന്നത്. വെറും ആറ് മാസം മാത്രമുള്ളപ്പോഴാണ് പിതാവ് രാജ്കുമാറിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ കുഞ്ഞു പൂനീത് മുഖം കാണിച്ചത്. 1976 ലാണ് ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് 1977 ല്‍ സദാനി അപാന, തായികേ താക്ക മാഗ (1978), വസന്ത ഗീത (1980) അങ്ങനെ ബാല്യകാലത്തുടനീളം ഇടവേളകളില്ലാതെ പുനീത് സിനിമയിലെത്തി.

 



സന്തോഷ് അനന്ദ്രത്തിന്റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിര്‍മാതാവിന്റെ വേഷത്തിലെത്തിയ സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് താരത്തിന്റെ മരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (17 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (47 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (54 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends