Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സി പി എം ആക്റ്റിംഗ് സെക്രട്ടറിയുടെയും നാട്ടില്‍ നടന്ന എസ് എഫ് ഐ യുടെ അഴിഞ്ഞാട്ടം ദേശീയ തലത്തില്‍ വാര്‍ത്തയായി... ലൈംഗികതയും അഭാസത്തരവും നിറഞ്ഞ ഫ്ളക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസത്തിന് കാരണമായി, സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് ഫ്‌ലക്‌സുകള്‍ നീക്കം ചെയ്തു

30 OCTOBER 2021 10:36 AM IST
മലയാളി വാര്‍ത്ത

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സി പി എം ആക്റ്റിംഗ് സെക്രട്ടറിയുടെയും നാട്ടില്‍ നടന്ന എസ് എഫ് ഐ യുടെ അഴിഞ്ഞാട്ടം ദേശീയ തലത്തില്‍ വാര്‍ത്തയായി. സരസ്വതി ക്ഷേത്രത്തിന്റെ മുന്നിലുള്ളഎസ് എഫ് ഐ യുടെ ലൈംഗിക അരാജകത്വം വിളമ്പുന്ന ഫ്‌ലക്‌സുകള്‍ കണ്ട് കേരളം ഞ്ഞെട്ടിയത്. തുടര്‍ന്ന് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് ഫ്‌ലക്‌സുകള്‍ നീക്കം ചെയ്തു. സ്വന്തം തട്ടകത്തിലെ ആഭാസം കണ്ടിട്ടും കോളേജിന്റെ ചുമതലയുള്ള മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചതേയില്ല.

ലൈംഗികതയും അഭാസത്തരവും നിറഞ്ഞ ഫ്ളക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസത്തിന് കാരണമായിരുന്നു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാ പിക്കാന്‍ അനുമതി നല്‍കിയ കോളേജ് അധികൃതര്‍ക്കെതിരേയും പ്രതിഷേധമുണ്ടായി. ഇതേത്തുടര്‍ന്ന് ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെ ഫ്ളക്‌സുകള്‍ നീക്കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ളക്‌സുകള്‍ നീക്കം ചെയ്തത്.

 



ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണ് ക്യാംപസ് നിറയെ വച്ചിരുന്നത്.'തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ... ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി' എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്ളക്‌സാസാണ് കൂടുതല്‍ അരോചകം.

മറ്റൊരു ബോര്‍ഡില്‍ താലിബാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് കൂടാതെ പാലസ്തീന്‍ തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ ദേവീദേവന്മാരെ അവഹേളിച്ചും വികൃതമായി ചിത്രീകരിച്ചും ചില അധ്യാപകരുടെ മൗനസമ്മതതോടെ എസ്എഫ്ഐ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

 



തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്‌ഐ പോസ്റ്ററുകള്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി വ്യക്തമാക്കി. കേരളവര്‍മ കോളേജില്‍ ഇതിന് മുന്‍പും എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ സമാനമായ പ്രവര്‍ത്തനം നടക്കാറുണ്ടെന്നും, ഇത് എസ്എഫ്‌ഐയുടെ നയമാണെന്നും മനസിലാക്കാവുന്നതാണ്. ഭാരതത്തിന്റെ ദേശീയതയെ അപമാനിച്ചുകൊണ്ട് താലിബാനിസത്തെയും തീവ്രവാദത്തെയും വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ക്യാംപസുകളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്.

തീവ്രവാദ-രാജ്യവിരുദ്ധ ശക്തികളാണോ എസ്എഫ്‌ഐയെ നിയന്ത്രിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ജനാധിപത്യത്തെയും, ദേശീയതയെയും ബോധപൂര്‍വം ക്യാംപസുകളില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള എസ്എഫ്‌ഐയുടെ ആസൂത്രിത നീക്കങ്ങളെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം ചെറുത്തുതോല്പിക്കേണ്ടതുണ്ടെന്നും എബിവിപി വ്യക്തമാക്കി.

 



2017 ല്‍ ക്യാമ്പസില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സും വിവാദമായിരുന്നു. ഹിന്ദു ദൈവമായ ദേവിയെ നഗ്നയാക്കിയെന്നായിരുന്നു അന്ന് ഫ്ളക്‌സ് സ്ഥാപിച്ചത്.

കേരളത്തിലെ എല്ലാ കാമ്പസുകളിലും ഇത്തരത്തില്‍ രാഷ്ട്രീയ സംഘടനകള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആദ്യമായാണ് ആഭാസകരമായ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇങ്ങനെയുള്ള ബോര്‍ഡ് സ്ഥാപിക്കരുതെന്ന് ആരും വിലക്കിയില്ല. കേരളവര്‍മ്മ
കോളേജിലെ അധ്യാപകര്‍ക്ക് എസ് എഫ് ഐ യെ ഭയമാണ്. മുമ്പ് തങ്ങളെ ചോദ്യം ചെയ്ത പ്രിന്‍സിപ്പലി ന്റെ സഞ്ചയനം ആഘോഷിച്ച പാരമ്പര്യമാണ് എന്ന് എഫ് ഐ ക്കുള്ളത്. സംസ്ഥാനത്തെ എല്ലാ കോളേജിലും ഇതു തന്നെയാണ് അവസ്ഥ.

 



ഉന്നത വിദ്യാഭ്യാസ മന്ത്രി കേരള വര്‍മ്മ കോളേജിലെ ആഭാസം അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ അറിഞ്ഞില്ലെന്ന് നടിച്ചു. സി പി എം ആക്റ്റിംഗ് സെക്രട്ടറിയും ഇക്കാര്യമറിഞ്ഞിരുന്നു. എന്നാല്‍ ഉന്നത നേതാക്കള്‍ ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്. പാര്‍ട്ടി കഴിഞ്ഞ കുറെ നാളുകളായി പോഷക സംഘടനകള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കോളേജില്‍ നടക്കുന്ന കാര്യങ്ങള്‍ കോളേജ് തന്നെ പരിഹരിക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതാണ് മന്ത്രി നി ശബ്ദത പാലിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (13 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (43 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (50 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (58 minutes ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends