Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്..... ചുറ്റും മോൺസന്റെ ആളുകൾ വിറയൽ മാറാതെ ആ പെൺകുട്ടി

30 OCTOBER 2021 11:58 AM IST
മലയാളി വാര്‍ത്ത

കളമശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് മോണ്‍സന്‍ മാവുങ്കലിന്റെ മകനാണെന്ന് മോണ്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി. അതായത് പോലീസില്‍ മാത്രമല്ല ആരോഗ്യ വകുപ്പിലും മോണ്‍സന് ഭയങ്കര പിടുത്തമാണ്.

2009ല്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ ബിരുദത്തിനു ചേര്‍ന്ന മോന്‍സന്റെ മകന്‍ ഇതുവരെയും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടില്ല എന്നാണു വിവരം. പിതാവിന്റെ പീഡനം മറയ്ക്കാന്‍ മകന്‍ ശ്രമിച്ചോ എന്ന് വ്യക്തമല്ല.



പീഡനത്തിനിരയായി മെഡിക്കല്‍ കോളേജിലെത്തിയ തന്നോട് ഇവിടെയാണ് മോന്‍സന്റെ മകന്‍ പഠിക്കുന്നത് എന്ന് ആശുപത്രി സൂപ്രണ്ട് പറയാനുണ്ടായ സാഹചര്യമാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് സംശയത്തിന് കാരണമായത്. അതും സര്‍ക്കാര്‍ ആശുപത്രിയാണെന്ന് മനസിലാക്കണം.

ഇറങ്ങി ഓടിയിട്ട് മുക്കാല്‍ മണിക്കൂര്‍ വരെ കാലിന്റെ വിറയല്‍ മാറുന്നില്ലായിരുന്നു എന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞത്.. മുറിയിലിട്ടു ഡോക്ടര്‍മാര്‍ എന്തെങ്കിലും കുത്തിവച്ച് അതിനകത്തു കിടന്നു ചത്തുപോകുമോ എന്നായിരുന്നു ആ സമയം പേടിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശവാദവുമായി എത്തിയ ആശുപത്രി അധികൃതര്‍ എഡിറ്റുകളില്ലാതെ അതു പുറത്തു വിടണമെന്ന് യുവതി ആവശ്യപ്പെട്ടു.

 



പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയുമായി ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചതു പ്രകാരം ആലുവ ആശുപത്രിയിലേയ്ക്കാണ് ആദ്യം പോയത്. ഒപ്പം രണ്ടു വനിതാ പൊലീസുമാരുണ്ടായിരുന്നു. അവിടെ പരിശോധന നടത്താന്‍ പറ്റില്ലെന്നു പറഞ്ഞ വിവരം അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു. അവര്‍ പറഞ്ഞിട്ടാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു പോയത്. 12.30ന് അവിടെ എത്തിയെങ്കിലും കോവിഡ് പരിശോധനയും മറ്റും കഴിഞ്ഞ് 2.30 ആയിട്ടാണ് ലേബര്‍ റൂമിലേയ്ക്കു കൊണ്ടു പോയത്. പൊലീസുകാരും ചേച്ചിയും പുറത്തിരുന്നു.

ചെന്നപ്പോള്‍ തന്നെ ഡോക്ടര്‍ കേസ് ഹിസ്റ്ററി മുഴുവന്‍ അറിയണം എന്നു പറഞ്ഞു. മോന്‍സന്റെ മകന്‍ ഇവിടെയാണ് പഠിക്കുന്നത് എന്നും പറഞ്ഞു. എന്തിനാണ് ഇതു പറഞ്ഞത് എന്നറിയില്ല. കുത്തിക്കുത്തിയാണ് സംസാരിച്ചത്. ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമ്മയുടെ കാര്യങ്ങള്‍ ചോദിച്ചു. അമ്മ എങ്ങനെ അവിടെ ചെന്നു എന്നെല്ലാമാണ് ചോദിച്ചത്. ശരിയല്ലെന്നു തോന്നിയപ്പോള്‍ ചേച്ചി വന്നിട്ടുണ്ട്, തീയതി ഒക്കെ ചോദിച്ചപ്പോള്‍ ഒപ്പം വന്ന ചേച്ചിയെ വിളിക്കണമെന്നു പറഞ്ഞു. അവര്‍ ചോദിച്ച ഡേറ്റുകള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. കേസിനെക്കുറിച്ചും പൊലീസില്‍ കൊടുത്ത മൊഴിയെക്കുറിച്ചും പറയണം എന്നു പറഞ്ഞു.

 



ഇതിനിടെ ഡിവൈഎസ്പി വിളിച്ചപ്പോള്‍ അദ്ദേഹത്തോട് ഇവര്‍ ഇങ്ങനെ എല്ലാം ചോദിക്കുന്നു എന്ന വിവരം പറഞ്ഞു. മോന്‍സന്റെ മകന്‍ പഠിക്കുന്ന വിവരം പറഞ്ഞതും പറഞ്ഞു. അതു വേണ്ട, നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇറങ്ങിക്കൊള്ളാനാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ഡോക്ടറോടു പുറത്തു പോകണമെന്നു പറഞ്ഞപ്പോള്‍ അകത്തിട്ടു കുറ്റിയിട്ടു. പോകാന്‍ പറ്റില്ല, സൂപ്രണ്ടിന്റെ അനുമതിയുണ്ടെങ്കിലേ പോകാന്‍ പറ്റൂ എന്നു പറഞ്ഞു. അപ്പോള്‍ കാലു പിടിക്കുന്ന പോലെയാണ് പറഞ്ഞത്. അവര്‍ കേട്ടില്ല. ഇക്കാര്യം ഡിവൈഎസ്പിയെ വിളിച്ചു പറഞ്ഞപ്പോള്‍ നീ ആരേയും പേടിക്കണ്ട, കുറ്റി തുറന്ന് പുറത്തു കടക്കാന്‍ പറഞ്ഞു. രണ്ടു പ്രാവശ്യം കുറ്റി തുറക്കാന്‍ പോയപ്പോഴും ജൂനിയര്‍ ഡോക്ടര്‍ കൈ തട്ടി മാറ്റി. മേഡം പറയാതെ പോകാന്‍ പറ്റില്ല എന്നു പറഞ്ഞു.

മജിസ്‌ട്രേറ്റിനു മുന്നില്‍ പോകാന്‍ സമയം വൈകി, പോകണം എന്നു പറഞ്ഞിട്ടും പറ്റില്ല എന്നു തന്നെ പറഞ്ഞു. ഇതിനിടെ ഡിവൈഎസ്പിയുടെ ഫോണ്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അവരോടു സംസാരിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പുറത്ത് ഒപ്പം വന്ന പൊലീസുകാരോടു സംസാരിച്ചിട്ടു വരാം എന്നു പറഞ്ഞു കതകു തുറന്നു കൈ പുറത്തേയ്ക്കിട്ടതും പുറത്തുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ കൈ പിടിച്ചു വലിച്ചു പുറത്തിട്ടു. അവര്‍ പെട്ടെന്നു പോകാം എന്നു പറഞ്ഞു വലിച്ചുകൊണ്ട് ഓടുകയായിരുന്നു.

 



സെക്യൂരിറ്റി ക്കാര്‍ വരെ മാവുങ്കലിന്റെ ആളാണ്. അവര്‍ വിസിലടിച്ചു പുറകേ വന്നു. ചുറ്റുപാടും കുറെ സെക്യൂരിറ്റിമാര്‍ ഓടിവന്നു. വണ്ടിയില്‍ വലിച്ചു കയറ്റി കയറ്റി കൊണ്ടു പോകുകയായിരുന്നു. വാഹനത്തില്‍ കയറിയിട്ടും കിതപ്പു മാറിയിരുന്നില്ല. അങ്ങനെ ഒരു സീനുണ്ടാകാന്‍ അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസ് ഉത്തരം പറയണം എന്നതിനാലാണ് അവര്‍ വലിച്ചു കൊണ്ട് ഓടി വണ്ടിയില്‍ കയറി പോയത്.

മജിസ്‌ട്രേറ്റിനോട് അന്നു തന്നെ വിവരം പറഞ്ഞിട്ടുണ്ട്. ഇതു കഴിഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി അരമണിക്കൂര്‍ കൊണ്ടാണ് ഡോക്ടര്‍ വൈദ്യ പരിശോധന നടത്തിയത്. നേരത്തെ നോര്‍ത്ത് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോഴും വൈദ്യ പരിശോധന നടത്തിയതാണ്. അതുകൊണ്ടാണ് കേസിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്തതാണെന്നു മനസിലാക്കിയത്. മോന്‍സന്റെ മകന്‍ അവിടെ പഠിക്കുന്നു എന്നു പറഞ്ഞതാണ് പേടിയുണ്ടാക്കിയത് എന്നും യുവതി പറഞ്ഞു.

 



പെണ്‍കുട്ടി വൈദ്യ പരിശോധന പൂര്‍ത്തിയാക്കാതെ പോയ സംഭവത്തില്‍ അന്നു തന്നെ ആശുപത്രി അധികൃതര്‍ കളമശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോക്‌സോ കേസ് അതിജീവിതയുടെ വൈദ്യ പരിശോധനയ്ക്കു പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചാണ് പരിശോധന നടത്തിയതെന്നും സൂപ്രണ്ട് ഗണേഷ് മോഹന്‍ പറയുന്നു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (17 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (47 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (54 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends