കോവിഡ് വ്യാപനം കാരണം ഇളവുകള്‍ നീട്ടി... വാഹനരേഖകളും ഡ്രൈവിങ് ലൈസന്‍സുകളും പിഴകൂടാതെ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം കാരണം ഇളവുകള്‍ നീട്ടി... വാഹനരേഖകളും ഡ്രൈവിങ് ലൈസന്‍സുകളും പിഴകൂടാതെ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍.
നിലവിലുള്ള സാവകാശം ഈ മാസം 31-ന് അവസാനിക്കും. മോട്ടോര്‍വാഹന വകുപ്പിന്റെ 'വാഹന്‍' വൈബ്‌സൈറ്റ് കഴിഞ്ഞദിവസങ്ങളില്‍ പ്രവര്‍ത്തനരഹിതമായത് അപേക്ഷകരെ വലച്ചിരുന്നു.
പലര്‍ക്കും അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഫീസ് അടയ്ക്കുന്നതും തടസ്സപ്പെട്ടിരുന്നു. അടച്ചിടല്‍ സമയത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയതിനാല്‍ ഒട്ടേറെപ്പേര്‍ ലൈസന്‍സ് എടുക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
സാരഥി, വാഹന്‍ സോഫ്‌റ്റ്വേറുകളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി.
"
https://www.facebook.com/Malayalivartha

























