Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചു ; ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ആക്രമം; ഓട്ടോ ഡ്രൈവറായ കാമുകനെ കൊല്ലാനായി മറ്റേ കാമുകന്റെ ക്വട്ടേഷൻ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിൽ ഓട്ടോ വിളിച്ച് കൊണ്ട് പോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ കത്തിച്ച് ചാമ്പലാക്കാൻ ശ്രമിച്ചു; കോട്ടയത്തെ നാടകീയമായ സംഭവവികാസങ്ങൾ ഇങ്ങനെ

30 OCTOBER 2021 11:56 AM IST
മലയാളി വാര്‍ത്ത

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇ.എസ്.ഐയിലേയ്ക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം രാവിലെ നടുക്കത്തോടെയാണ് നാം അറിഞ്ഞത്. എന്നാലിപ്പോൾ സംഭവത്തിനു പിന്നിലുള്ള ദുരൂഹതകൾ മറ നീക്കി പുറത്തേക്ക് വരികയാണ് . നടന്നത് പ്രണയ ക്വട്ടേഷൻ എന്നതാണ് നടക്കുന്നു സത്യം .

രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലും വണ്ടി കത്തിക്കലിലും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27) വിനെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ഓട്ടോ ഡ്രൈവർ പാലാ പൂവരണി കല്ലുവെട്ട് കുഴിയിൽ അഖിലി (21) നെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയ പാലാ സ്വദേശിയായ വൈശാഖിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. വൈശാഖും അഖിലും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു.

ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് ക്വട്ടേഷനിലും കൊലപാതക ശ്രമത്തിലും കലാശിച്ചത്. ഓട്ടോ ഡ്രൈവറായ അഖിലും വിഷ്ണുവും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ ആക്രമം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വൈശാഖ് അഖിലിനെതിരെ ക്വട്ടേഷൻ നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിലാണ് വിഷ്ണു അഖിലിൻ്റെ ഓട്ടോ വിളിച്ചത്.

മുടിയൂർക്കര ഭാഗത്തെ ഇടവഴിയിൽ എത്തിച്ച ശേഷം , അഖിലിൻ്റെ കഴുത്തിൽ കത്തി വച്ച് വിഷ്ണു ഭീഷണിപ്പെടുത്തി. അപകടം മണത്ത ഓട്ടോഡ്രൈവറായ അഖിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നീട്, വിഷ്ണു ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നുവെന്നും, ഈ സമയം താൻ ഇറങ്ങിയോടിയെന്നും ഓട്ടോ ഡ്രൈവർ അഖിൽ പൊലീസിനു വിവരം നൽകിയിട്ടുണ്ട്.

വിഷ്ണുവിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഗാന്ധിനഗർ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെട്രോളും , ആസിഡും ഒഴിച്ചാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നാണ് സൂചന.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പാലായിൽ നിന്നും ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷ, മുടിയൂർക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഓട്ടോ ഡ്രൈവർ ഓടിക്കുന്നതിനിടെ, ഇയാൾ ഇടവഴിയിലേയ്ക്കു വാഹനം കയറ്റണമെന്നു നിർദേശിക്കുകയായിരുന്നു. പിന്നീട്, ഇയാൾ വാഹനം നിർത്തിയ ശേഷം ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നുവെന്നും, ഈ സമയം താൻ ഇറങ്ങിയോടിയെന്നും ഓട്ടോ ഡ്രൈവർ പൊലീസിനു വിവരം നൽകിയിരുന്നു .

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്തയാളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു . ആദ്യമൊക്കെ ഇരുവരുടെയും മൊഴി തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ വ്യക്തമായി സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവം എന്താണ് എന്നത് അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ വ്യക്തത ലഭിക്കച്ചത് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു . ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തിയത് ഗാന്ധിനഗർ പൊലീസാണ് . ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (14 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (44 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (51 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (59 minutes ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends