Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

'പറയേണ്ടത് കാക്കനാട്ടെ ആ ഉഡായിപ്പ് നാടകത്തെ കുറിച്ചു തന്നെയാണ്. അതിന്റെ പേരില്‍ ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന ഒരു കലാപസാധ്യതയെ കുറിച്ച്‌ കൂടിയാണ്. നമസ്തേ, ഇത് വ്യാജമായി സൃഷ്ടിച്ച വാര്‍ത്തയാണ്. ഒരു മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് ! പക്ഷേ, പാളിപ്പോയി...' അഞ്ജു പാര്‍വതി പ്രഭീഷ് കുറിക്കുന്നു

30 OCTOBER 2021 11:58 AM IST
മലയാളി വാര്‍ത്ത

കാക്കനാട്ടെ നോ ഹലാല്‍ നാടകം പൊളിഞ്ഞിരിക്കുകയാണ്. ഇതോടെ തുഷാര അജിത് എന്ന സ്ത്രീയെ പിന്തുണച്ചവരെല്ലാം തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അവരുടെ ലൈവ് വീഡിയോ കണ്ടു വിശ്വസിച്ച പ്രമുഖരായ പലരും ഇവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇവര്‍ മൂലം ഇപ്പോള്‍ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന ഒരു കലാപ സാധ്യത ചൂണ്ടിക്കാണിക്കുകയാണ് അഞ്ജു പാര്‍വതി പ്രഭീഷ്.

അഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ,

പറയേണ്ടത് കാക്കനാട്ടെ ആ ഉഡായിപ്പ് നാടകത്തെ കുറിച്ചു തന്നെയാണ്. അതിന്റെ പേരില്‍ ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന ഒരു കലാപസാധ്യതയെ കുറിച്ച്‌ കൂടിയാണ്. നോ ഹലാല്‍, പോര്‍ക്ക്, ജിഹാദികള്‍ എന്ന ടൂള്‍കിറ്റ് വച്ച്‌ അവര്‍ ഒരു തേര്‍ഡ് റേറ്റഡ് hatred ഡ്രാമ നടത്തിയപ്പോള്‍ അതേറ്റുപിടിച്ച്‌ ഒരു ക്യാമ്പയിന്‍ നടത്താനും അവര്‍ക്ക് പിന്തുണ നല്കാനും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അതിന്റെ ഔദ്യോഗിക വക്താക്കളുമുണ്ടായി. സത്യത്തില്‍ അവിടെ എന്താണ് നടന്നതെന്ന് ആ സ്ഥലത്തുള്ള ലോക്കല്‍ നേതൃത്വത്തോട് അന്വേഷിക്കുക പോലും ചെയ്യാതെ എരി തീയില്‍ എണ്ണ ആളി കത്തിക്കാന്‍ ആ പാര്‍ട്ടിയിലെ ബൗദ്ധികപരമായി മുന്നിലെന്നു ധരിച്ചവര്‍ വരെയുണ്ടായി.

അപ്പോള്‍ പിന്നെ അന്ധ- ഭക്‌തരുടെ കാര്യം പറയേണ്ടതുണ്ടോ ? എന്നാല്‍ ആ സംഭവത്തിനു പിന്നില്‍ ഉണ്ടായത് ജിഹാദിത്തരമല്ല മറിച്ച്‌ ആ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും തനി ഗുണ്ടായിസം മാത്രമാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞത് അപ്പുറത്തെ സൈഡില്‍ ഉണ്ടായിരുന്നവരില്‍ ഒരാളായ നകുല്‍ ബാബു ഒരു മുതിര്‍ന്ന സംഘപ്രവര്‍ത്തകന്റെ അടുത്ത ബന്ധു ആയതിനാലാണ്. ഒപ്പം വിനോദ് മേനോന്‍ നന്ദനം എന്ന സംഘപ്രവര്‍ത്തകന്‍ സത്യം വിവരിക്കാന്‍ മുന്നില്‍ നിന്നതിലുമാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്രകാരമായിരുന്നു -
നമസ്തേ, ഇത് വ്യാജമായി സൃഷ്ടിച്ച വാര്‍ത്തയാണ്.
ഒരു മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് ! പക്ഷേ, പാളിപ്പോയി !

ഈ സംഘര്‍ഷത്തില്‍ വെട്ടുകൊണ്ട പയ്യന്‍മാരില്‍ ഒരാള്‍ നകുല്‍ എസ്. ബാബു, 2. പാര്‍ട്ട്ണര്‍ ബിനോജ് ജോര്‍ജ്ജ്‌. ഇവരെങ്ങിനെയാണ് ജിഹാദികളായത് ? നകുല്‍ എസ്. ബാബു എന്‍്റെ ഭാര്യയുടെ കസിന്‍ ചേച്ചിയുടെ മകനാണ്. നമ്മുടെ സീനിയര്‍ സംഘ പ്രവര്‍ത്തകന്‍ B. ശ്രീകുമാര്‍ ജി ( TTK ശ്രീകുമാര്‍) (ഇടപ്പള്ളി 35-ാം വാര്‍ഡ് - ബാലഗോകുലം എറണാകുളം ജില്ലാ സമിതിയംഗം) യുടെ മകളുടെ ഭര്‍ത്താവുമാണ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും നേരിട്ടറിയാവുന്ന വസ്തുതയാണിത്. കണ്ടവന്‍ നില്‍ക്കട്ടെ, കേട്ടവന്‍ പറയട്ടെ എന്ന മനോഭാവം ശരിയല്ല. നമ്മുടെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതാണ്.

ആ സ്ത്രീ ഒന്നാം നമ്പര്‍ ഫ്രോഡും, റൗഡിയുമാണ്. അവരുടെ ഭര്‍ത്താവ് അജിത് ഒരു കൊലക്കേസ് പ്രതിയാണ്‌. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഒന്നാം തരം ഗുണ്ടയാണ്. അയാളാണ് ആ ചെറുപ്പക്കാരെ വടിവാളിന് വെട്ടിയത്. നകുല്‍ ബാബുവിന് മുതുകത്ത് വടിവാള്‍ വെട്ടേറ്റിട്ടുണ്ട്. കഴുത്തിനു നേരെ വന്ന വാള്‍ തടുത്തപ്പോള്‍ കൈ രണ്ടു സ്ഥലത്ത് ഞരമ്ബടക്കം മുറിഞ്ഞിട്ടുണ്ട്. ബിനോജ് ജോര്‍ജ് നട്ടെല്ലിനും കാലിനും പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്.

ആ സ്ഥലത്ത് ഒരു സ്ഥാപനവും തുഷാര അജിത്ത് നടത്തുന്നില്ല, പിന്നെ അവര്‍ എന്തിനാണ് ഈ ചെറുപ്പക്കാരുടെ കടയില്‍ കയറി ആക്രമിച്ചത് ? ഇത് ആ ഫുഡ് കോര്‍ട്ട് ഉടമയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അവര്‍ ക്വട്ടേഷനുമായി വന്നതാണെന്നാണ് സംശയം. NO HALAL, പന്നിയിറച്ചി എല്ലാം അവരുടെ ഗുണ്ടായിസത്തിനുള്ള മറയാണ്. കാക്കനാട്ടെ സംഘ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ സത്യാവസ്ഥ അറിയാവുന്നതാണ്.

ഹിന്ദു - മുസ്ലീം സംഘര്‍ഷം സംഘപരിവാറിന്‍്റെ ചിലവില്‍ നടത്താനുള്ള ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ കരുതിയരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. വിനോദ് നന്ദനം തുഷാര ആരോപിച്ച ജിഹാദികളില്‍ ഒരാള്‍ വിനോദ് നന്ദനം എന്ന സംഘ പരിവാറുകാരന്റെ ബന്ധുവായതുകൊണ്ട് സത്യം പുറംലോകമറിഞ്ഞു. അല്ലെങ്കില്‍ അയാള്‍ അറിയിച്ചു. അല്ലായിരുന്നുവെങ്കിലോ ? ആ കേസില്‍ പെട്ടിരുന്ന യുവാക്കള്‍ ക്രിസ്ത്യാനികളോ മുസ്ലീമുകളോ ആയിരുന്നുവെങ്കിലോ ? എങ്കില്‍ ആ സ്ത്രീ പറയുന്നത് മുഴുവന്‍ തൊണ്ട നനയാതെ വിഴുങ്ങി ഹിന്ദുക്കളെ ഉണ്ടര്‍ത്താന്‍ ഇറങ്ങുമായിരുന്നില്ലേ ആവേശകമ്മിറ്റിക്കാര്‍ .

കേട്ട വാര്‍ത്ത അസത്യമെന്നു ബോധ്യമായതിനാലാവണം ആ ഫ്രോഡ് സ്ത്രീക്ക് സപ്പോട്ട് കൊടുത്ത് മതവികാരം ഇളക്കാനിറങ്ങിയ സകല മാന്യദേഹങ്ങളും പോസ്റ്റ് മുക്കി നല്ല പിള്ളമാരായത്. നകുല്‍ ബാബുവിന് പകരം നവാസ് ആയിരുന്നെങ്കിലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. അതവിടെ നില്ക്കട്ടെ - ആ ഉഡായിപ്പുറാണിയുടെ ഫ്രോഡത്തരങ്ങളെ കുറിച്ച്‌ ഒരു പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു. അത് ഈസ്റ്റ് കോസ്റ്റ് ഡെയിലില്‍ തലക്കെട്ടോടെ വരികയും ചെയ്തു. ആ വാര്‍ത്തയ്ക്ക് കീഴെ വന്ന കമന്റുകള്‍ വിളിച്ചുപ്പറയും ആര്‍ഷഭാരത ആവേശടീമുകളുടെ സംസ്കാരം.

 

ഒരൊറ്റ പോസ്റ്റ് കൊണ്ട് എന്നെ ജിഹാദിയാക്കിയ എത്രയോ നാറികളെ ഞാനതില്‍ കണ്ടു. അവറ്റകളുടെ കമന്റുകള്‍ സ്ക്രീന്‍ഷോട്ടുകളായി എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. മതവും രാഷ്ട്രീയവും തലയ്ക്ക് കയറിയാല്‍ മനുഷ്യന്‍ മൃഗതുല്യരാകുമെന്ന് ചരിത്രവും വര്‍ത്തമാനകാലവും തെളിയിക്കുന്നുണ്ട്. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി കള്ളം കെട്ടി ചമയ്ക്കുന്ന ഫ്രോഡുകളെ തിരിച്ചറിയാന്‍ കഴിയാത്തത് കഴിവുകേടാണ് ! സത്യമേവ ജയതേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (16 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (46 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (53 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends