Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അനുപമക്ക് മുന്നില്‍ വഴികളടയുന്നു: സി പി എം നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകള്‍ അനുപമയുടെ മകളെ കിട്ടാനുള്ള സാധ്യതകള്‍ ഏതാണ്ട് അടയുന്നു, ഹൈക്കോടതിയും സര്‍ക്കാരും വാതിലടച്ചു

02 NOVEMBER 2021 02:08 PM IST
മലയാളി വാര്‍ത്ത

സി പി എം നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകള്‍ അനുപമയുടെ മകളെ കിട്ടാനുള്ള സാധ്യതകള്‍ ഏതാണ്ട് അടയുന്നു. സര്‍ക്കാര്‍ തന്നെയാണ് എല്ലാ വഴികളും അടച്ചത്. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമുള്ള ഏജന്‍സിയാണ് വഴിയടക്കാന്‍ മുന്നില്‍ നിന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് മലയാളി വാര്‍ത്ത മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയിലും സര്‍ക്കാര്‍ അനുപമക്കെതിരെയാണ് നിലപാടെടുത്തത്. അനുപമ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജി തള്ളിയാല്‍ അനുപമക്ക് മുന്നിലുള്ള വഴികള്‍ അടയും.

 



സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയാണ് സര്‍ക്കാരിന് അനുകൂലമായി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ദത്ത് നടപടികള്‍ പൂര്‍ണമായും നിയമപരമായാണ് നടന്നത്. കുഞ്ഞിനെ ആര്‍ക്ക് നല്‍കിയെന്നോ, എപ്പോള്‍ നല്‍കിയെന്നോ അറിയിക്കാനാകില്ലെന്നും ഏജന്‍സി പ്രതികരിച്ചു. ദത്തെടുക്കല്‍ നിയമപ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഏജന്‍സി വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യക്തത വരുത്താന്‍ ഡിഎന്‍എ പരിശോധന വരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോര്‍ട്ട് നല്‍കാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ സമയോചിതമായി സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

 



എന്നാല്‍ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമര്‍ശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമര്‍ശിച്ചു. സമിതി ഹാജരാക്കിയ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചതാണ്. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി.

ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെയാണ്, കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. താന്‍ അറിയാതെയാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് അനുപമയുടെ ഹര്‍ജിയിലെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറ് പേരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി.



കുഞ്ഞിനെ ദത്ത് നല്‍കാനുള്ള അനുപമയുടെ കത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സര്‍ക്കാരിന് അവരുടെ ഏജന്‍സികള്‍ക്ക് എതിരെ സംസാരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിനെ സംബന്ധിച്ച നിയമപരമായ ബാധ്യതകള്‍ക്ക് ഇടയാക്കും.

അനുപമയെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിക്കൂട്ടിലാവും. പാര്‍ട്ടി ഫലത്തില്‍ പ്രതിക്കൂട്ടിലാണ്. പാര്‍ട്ടിയെയും അനുപമയെയും ഒരുമിച്ച് രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. ഇങ്ങനെയൊരു പ്രതിസന്ധി മുമ്പുണ്ടായിട്ടില്ലെന്നാണ് നിയമ ലോകം പറയുന്നത്.

 



മനുഷ്യത്വത്തിന്റെ ഒരംശവും സര്‍ക്കാര്‍ വകുപ്പുകള്‍ അനുപമ യുടെ കാര്യത്തില്‍ കാണിക്കില്ല. കാരണം സര്‍ക്കാര്‍ ഫയലില്‍ മനുഷ്യത്വം എന്ന പദമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (22 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (37 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends