ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് രണ്ട് വയസുകാരിയായ മകൾ ടാങ്കില്‍ അബോധാവസ്ഥയിലായ നിലയിൽ! ക്രൂരമായ പീഡനത്തിന് ശേഷം ഉപ്പുവെളളം നിറഞ്ഞ ടാങ്കില്‍ തള്ളിയത് 38 കാരൻ; പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്...

പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും ഇപ്പോൾ രക്ഷയില്ലാതെ മാറിയിരിക്കുകയാണ്. കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്നും പുറത്ത് വരുന്നത് വളരെ ഭയാനകമായ വാർത്തയാണ്. രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളം നിറഞ്ഞ ടാങ്കില്‍ തള്ളി. ചികിത്സയിലായിരിക്കുന്ന കുട്ടി ഇപ്പോള്‍ അപകട നില തരണം ചെയ്തിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടിയെ ടാങ്കില്‍ നിന്നും കണ്ടെത്തിയത്.
മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്തായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ആ സമയം കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തി.
38 കാരനായ ഇയാള്‍ ക്രൂരകൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉണക്കമീന്‍ ഉണ്ടാക്കുന്ന ജോലിയാണ് . അതിനായി ഉപ്പുവെള്ളം ശേഖരിച്ച ടാങ്കിലാണ് ഇയാള്‍ കുഞ്ഞിനെ തള്ളിയത്. ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കള്‍ രണ്ട് വയസുകാരിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ടാങ്കില്‍ നിന്നും അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യ പരിശോധനയിലാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. കുട്ടിയുമായി ബീഹാര്‍ സ്വദേശി ചന്ദനെ കണ്ടതായി തോഴിലാളികള്‍ അറിയിച്ചതോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ലൈംഗികമായി പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു.
https://www.facebook.com/Malayalivartha























