ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ചു; നാടിനെ നടുക്കിയ സംഭവം ആലപ്പുഴ മുട്ടാറില്‍

ആലപ്പുഴ എടത്വാ മുട്ടാറിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർത്ഥിയെ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് പീഡിപ്പിച്ചു. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് 15 വയസുകാരിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തില്‍ രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്കുപോകുന്ന വഴിയില്‍ വിജനമായ സ്ഥലത്തുവെച്ചായിരുന്നു പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണം. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പ്രദേശത്തുനിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കളാണ് രാമങ്കരി പൊലീസില്‍ പരാതിപ്പെട്ടത്.
https://www.facebook.com/Malayalivartha























