Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആദ്യം അമ്മയെത്തി... ജയിലില്‍ നിന്നിറങ്ങുന്ന സ്വപ്നയെ റാഞ്ചാന്‍ ചാനലുകളുടെ പ്ലാന്‍ ബി; സ്വപ്ന എല്ലാം പറയുമെന്ന് സൂചന നല്‍കി സ്വപ്നയുടെ അമ്മ; വളരെ നാളുകള്‍ക്ക് ശേഷം ചാനലുകളുടെ റേറ്റിംഗ് കൂട്ടാനാകുമെന്നുറച്ച് ചാനല്‍ മേധാവികള്‍

03 NOVEMBER 2021 08:50 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് എന്നു വേണമോ ജയിലില്‍ നിന്നിറങ്ങാം. സ്വപ്ന സുരേഷ് ജയിലില്‍ നിന്നും ഇറങ്ങുന്നതനുസരിച്ചുള്ള പ്ലാനുകള്‍ ആവിഷ്‌ക്കരിച്ച് ചാനലുകള്‍. ആദ്യം സ്വപ്നയുടെ എസ്‌ക്ലൂസീവ് ഇന്റര്‍വ്യൂയും പിന്നെ ചാനല്‍ ചര്‍ച്ചകളും. വളരെ നാളുകള്‍ക്ക് ശേഷം റേറ്റിംഗ് കൂട്ടാന്‍ കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കാനുള്ള പദ്ധതികളാണ് ചാനലുകള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിനു വി ജോണും ഷാനി പ്രഭാകരനുമെല്ലാം റെഡിയാണ്. വേണുവിന് ആ ഭാഗ്യം കിട്ടാതെ പോയി. ചാനല്‍ പുറത്താക്കിക്കളഞ്ഞില്ലേ. ഇല്ലെങ്കില്‍ കോട്ടുമിട്ട് പറപറാ ചോദ്യശരമെറിഞ്ഞേനെ.

15 മാസങ്ങള്‍ക്ക് ശേഷമാണ് സ്വപ്ന പുറത്തേക്ക് വരുന്നത്. കസ്റ്റംസ്, ഇ.ഡി, എന്‍.ഐ.എ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലുമാണ് സ്വപ്നയ്‌ക്കെതിരെ നിലവിലുണ്ടായിരുന്നത്. കസ്റ്റംസ്, ഇ.ഡി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ കരുതല്‍ തടങ്കല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈക്കോടതി റദ്ദാക്കി. എന്‍.ഐ.എ കേസിലും ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയും. 2020 ജൂലായ് 11നാണ് ബംഗളൂരുവില്‍ നിന്ന് സ്വപ്നയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍, വ്യാജരേഖ ചമയ്ക്കല്‍ കേസുകള്‍ സ്വപ്നയ്‌ക്കെതിരെ നിലവിലുണ്ട്. ഇവയിലും വിചാരണ നേരിടണം.

 



വിചാരണക്കോടതി സ്വപ്നയടക്കമുള്ള മുഖ്യപ്രതികള്‍ക്ക് നേരത്തേ ജാമ്യം നിഷേധിച്ചത് അവര്‍ സ്വര്‍ണക്കടത്തിനു മുന്‍നിരയിലുണ്ടായിരുന്നതായി വിലയിരുത്തിയാണ്. അതേസമയം സ്വര്‍ണക്കടത്തിനു പണം മുടക്കിയ കുറേ പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുള്‍പ്പെടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തന നിരോധന നിയമത്തിലെ സെക്ഷന്‍ 15 പ്രകാരമുള്ള കുറ്റമാണ് പ്രധാനമായും ചുമത്തിയത്. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത നിലവാരമുള്ള കള്ളനോട്ടുകളും കള്ളനാണയങ്ങളും ഇതുമായി ബന്ധപ്പെട്ട വസ്തുക്കളും കള്ളക്കടത്തു നടത്തുന്നതും ഭീകരപ്രവര്‍ത്തനമാണെന്ന് സെക്ഷന്‍ 15 (1)(എ) യില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഇതു ബാധകമാണെന്നായിരുന്നു എന്‍.ഐ.എ വാദം.

 



വ്യാജ കറന്‍സിയുമായി ബന്ധപ്പെട്ട മറ്റു സാധനങ്ങളാണിതെന്നും സ്വര്‍ണം ഇതില്‍ ഉള്‍പ്പെടില്ലെന്നുമുള്ള പ്രതികളുടെ വാദം ഹൈക്കോടതി ശരിവച്ചു. സാക്ഷി മൊഴികളുടെ സംഗ്രഹമുള്‍പ്പെടെ നോക്കിയെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നതിന് തെളിവാകുന്നില്ല. യു.എ.പി.എയിലെ സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകര്‍ക്കുന്ന തരത്തില്‍ വ്യാജകറന്‍സിയോ നാണയങ്ങളോ കടത്തിയെന്നും പറയാനാവില്ല. മറ്റേതെങ്കിലും തരത്തില്‍ ഭീകരരുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിലോ മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലോയില്ല. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച തുക ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചതായി രേഖകളിലോ ആരോപണങ്ങളിലോ കാണുന്നില്ല.

നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താല്‍ പ്രതികള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പറയാനാവില്ല. ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും യു.എ.പി.എ കേസ് നിലനില്‍ക്കുമോയെന്നു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഉത്തരവില്‍ പറയുന്നു.

 



25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും, പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കണം, എന്‍.ഐ.എ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (22 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (37 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends