Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇങ്ങനെയാവണം ഭായി... വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഇസ്രയേല്‍ ഊര്‍ജ മന്ത്രി കരീന്‍ എല്‍ഹറാറിന് കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ ആഞ്ഞടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി; ഇസ്രയേല്‍ മന്ത്രിയുടെ ചക്രക്കസേര കയറ്റാന്‍ റാംപ് ഒരുക്കി; ബെനറ്റിന്റെ ഹൃദയം കവര്‍ന്ന് നരേന്ദ്ര മോദി

03 NOVEMBER 2021 09:16 AM IST
മലയാളി വാര്‍ത്ത

വളരെ ശക്തമായ പ്രതിഷേധത്തിനും അപൂര്‍വ കൂടിക്കാഴ്ചയ്ക്കും കാലാവസ്ഥാ ഉച്ചകോടി വേദിയായി. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ പ്രതിഷേധവും മോദിയുടെ ഹൃദയം കീഴടക്കലുമാണ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.

മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗം മൂലം വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഇസ്രയേല്‍ ഊര്‍ജ മന്ത്രി കരീന്‍ എല്‍ഹറാറിന് കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രവേശനം നിഷേധിച്ചത് ആകെ ബഹളമായി. ഇതിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതിഷേധം ഫലം കണ്ടു. കരീന് പ്രവേശനമില്ലെങ്കില്‍ താനും വിട്ടുനില്‍ക്കുമെന്ന് നഫ്താലി ബെനറ്റ് പ്രഖ്യാപിച്ചതോടെ സംഘാടകര്‍ ചക്രക്കസേര കയറ്റാന്‍ റാംപ് ഒരുക്കി. ഇന്നലെ നഫ്താലിക്കൊപ്പമെത്തിയ കരീന്‍ ചക്രക്കസേരയിലിരുന്ന് സമ്മേളന ഹാളിലേക്കു കയറുകയും ചെയ്തു.

 



ഭിന്നശേഷിക്കാരെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലാവസ്ഥയ്ക്കായും ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് കരീന്റെ പാര്‍ട്ടി നേതാവും ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയുമായ യയ്ര്‍ ലപീദ് പറഞ്ഞു. സംഭവത്തില്‍ ഇസ്രയേലിലെ ബ്രിട്ടിഷ് അംബാസഡര്‍ ക്ഷമാപണം നടത്തി.

തിങ്കളാഴ്ച തുടങ്ങിയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കരീന്‍ എത്തിയപ്പോള്‍ ചക്രക്കസേര ഹാളിലേക്കു കയറ്റാനുള്ള സൗകര്യം ഇല്ലായിരുന്നു. 2 മണിക്കൂറോളം കാത്തിരുന്ന കരീനു വേണ്ടി സംഘാടകര്‍ വിട്ടുകൊടുത്ത ചെറിയ വാഹനത്തിലും ചക്രക്കസേര കയറ്റാന്‍ സൗകര്യം ഇല്ലായിരുന്നു. തുടര്‍ന്ന് മന്ത്രി ഹോട്ടല്‍ മുറിയിലേക്ക് മടങ്ങി. മന്ത്രിക്കുണ്ടായ മോശം അനുഭവത്തിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സമ്മേളനത്തിനിടെ നേരിട്ടു കണ്ടപ്പോള്‍ ക്ഷമ ചോദിച്ചു.

 



അതിനിടെ ലോകതലവന്‍മാര്‍ സമ്മേളിച്ച കാലാവസ്ഥ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. അടുത്തിടെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ നഫ്താലി ബെന്നറ്റ് ആദ്യമായിട്ടാണ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് മുന്‍പായി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി പരസ്പരം ഹസ്തദാനം നല്‍കിയപ്പോഴുള്ള ഇരു നേതാക്കളുടേയും സംഭാഷണമാണ് വൈറലായത്.

'നിങ്ങള്‍ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്' എന്ന് പറഞ്ഞു കൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് സൗഹൃദ സംഭാഷണം തുടങ്ങി വച്ചത്. ഇതിന് മറുപടിയായി നന്ദി എന്ന വാക്കില്‍ മോദിയുടെ മറുപടിയൊതുങ്ങി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ നഫ്താലി ബെന്നറ്റ് 'വരൂ, എന്റെ പാര്‍ട്ടിയില്‍ ചേരൂ' എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.

 



സൗഹൃദ സംഭാഷണത്തിനിടയില്‍ തന്റെ രാജ്യത്ത് സന്ദര്‍ശനം നടത്തുവാന്‍ രാജ്യതലവന്‍മാര്‍ പരസ്പരം ക്ഷണിക്കുന്നത് പതിവാണ്. എന്നാല്‍ തമാശയ്ക്കാണ് എങ്കില്‍ കൂടി സ്വന്തം പാര്‍ട്ടിയില്‍ അംഗമാവാന്‍ ക്ഷണിച്ചത് ഒരു പക്ഷേ ആദ്യമായിട്ടാവും. പാര്‍ട്ടിയില്‍ ചേരുവാനുള്ള ക്ഷണത്തിന് ഒരു ചിരിയിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടത്. ഈ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

മോദി മാര്‍പ്പാപ്പയുടെ ഹൃദയം കീഴടക്കിയതിന്റെ അലയൊലികള്‍ ഇപ്പോഴും മാറിയിട്ടില്ല. മാര്‍പ്പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് അനുമതിയും നല്‍കി. അതിന് പിന്നാലെയാണ് ഇസ്രേയല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഹൃദയം കീഴടക്കലും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (24 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (39 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends