Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോണ്‍ഗ്രസിന്റെ യോഗമേ... മദ്യപിച്ച് സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തിയതിന്റെ പേരില്‍ ജോജുവിനെ അകത്തിടാമെന്ന് കണക്കുകൂട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ അകത്താകാതിരിക്കാന്‍ പാടു പെടുന്നു; ജോജു സോഷ്യല്‍ മീഡിയ ഓഫ് ചെയ്തതോടെ തെറിവിളിക്കാനുള്ള അവസരവും പോയി

03 NOVEMBER 2021 10:48 AM IST
മലയാളി വാര്‍ത്ത

നടന്‍ ജോജു ജോര്‍ജിനെ അകത്തിടാമെന്ന് കരുതിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തെറ്റി. എന്നു മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ അകത്ത് പോകുന്ന കാഴ്ചയാണ് കാണുന്നത്.

ഉപരോധ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. കൊടിക്കുന്നില്‍ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കള്‍ക്കും 50 പ്രവര്‍ത്തകര്‍ക്കുമെതിരെയാണു കേസ്. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. വസ്തുതകള്‍ പരിശോധിച്ച ശേഷം മാത്രമേ കേസെടുക്കണോയെന്നു തീരുമാനിക്കൂവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

 


അതേസമയം ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൈക്കൂടം സ്വദേശി പി.ജി.ജോസഫ് (47) ആണ് അറസ്റ്റിലായത്. ഐഎന്‍ടിയുസി െവെറ്റില ഓട്ടോ സ്റ്റാന്‍ഡ് കണ്‍വീനറും കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സോണി ജോസഫിന്റെ ഭര്‍ത്താവുമാണ്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതിനിടെ ഒരാളുടെ കൈ മുറിഞ്ഞിരുന്നതായി ദൃശ്യങ്ങളിലുണ്ട്. മുറിവേറ്റ കയ്യില്‍ മരുന്നു വയ്ക്കാനായി ജോസഫ് സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണു ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിട്ടുള്ളത്. വാഹനം തടഞ്ഞു നിര്‍ത്തി ഡോര്‍ ബലമായി തുറന്ന് ജോജുവിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്നാണു കേസ്. എന്നാല്‍, കേസ് നിയമപരമായി നേരിടുമെന്നു ടോണി ചമ്മണി പറഞ്ഞു. സമരം തടസ്സപ്പെടുത്താന്‍ വന്ന ജോജുവിനെതിരെ പ്രതികരിച്ചു. എന്നാല്‍ ശരീരത്തില്‍ തൊട്ടിട്ടില്ല. വാഹനം തകര്‍ത്തതില്‍ പങ്കില്ലെന്നും ടോണി ചമ്മണി പറഞ്ഞു.

അതേസമയം ജോജുവിനെ തെറിവിളിക്കാനുള്ള കോണ്‍ഗ്രസുകാരുടെ സോഷ്യല്‍മീഡിയ ശ്രമവും നടന്നില്ല. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കു പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ കാണാതായി. തല്‍ക്കാലം സമൂഹ മാധ്യമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ജോജുവിന്റെ തീരുമാനത്തിന്റെ ഭാഗമായാണു ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്തതെന്ന് ഇവ കൈകാര്യം ചെയ്യുന്നവര്‍ അറിയിച്ചു.

 



ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ്‌കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ വഴിയില്‍ കുടുങ്ങിയ നടന്‍ ജോജു ജോര്‍ജും സമരക്കാരും തമ്മിലെ തര്‍ക്കം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇതിന്റെ അലയൊലികള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രതിഫലിച്ചു. റോഡ്തടഞ്ഞ് യാത്രക്കാരെ വലച്ചുള്ള സമരം, ജനങ്ങളുടെ ന്യായമായ ആവശ്യത്തിന്‌വേണ്ടിയുള്ള സമരത്തെ ചോദ്യം ചെയ്തത് എന്നിവയിലെ ശരിയും തെറ്റും പരതി ചൂടേറിയ ചര്‍ച്ചകളാണ് നടന്നത്.

അതേസമയം രാഷ്ട്രീയക്കാരന്റെ ഒരു സഹായവും വേണ്ട, ജീവിക്കാന്‍ അനുവദിച്ചാല്‍ മതി, 150 രൂപയായാലും ഞങ്ങള്‍ പെട്രോള്‍ അടിച്ചോളാം എന്ന ജോജുവിന്റെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പെട്രോളടിക്കാന്‍ കാശില്ലാത്തതിനാല്‍ വണ്ടി വിറ്റു എന്ന്‌ജോജു പറയുന്ന വിഡിയോ പങ്കുവെച്ചാണ് വിമര്‍ശകര്‍ മറുപടി നല്‍കുന്നത്. കോണ്‍ഗ്രസ്‌നേതാവ്‌വി.ടി. ബല്‍റാം അടക്കമുള്ളവര്‍ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (22 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (37 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends