Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജോസപ്പേ വിട്ടോടാ... ജോജുവിന്റെ വാഹനം തകര്‍ത്ത കേസ് മാറിമറിയുന്നു; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും; ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പരാതിയുള്ളതിനാല്‍ ജാമ്യം ലഭിക്കാന്‍ ആ തുക കെട്ടി വയ്ക്കണം; അഞ്ചിന്റെ പണമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍

03 NOVEMBER 2021 10:41 AM IST
മലയാളി വാര്‍ത്ത

വാശിക്ക് നടന്‍ ജോജോ ജോര്‍ജിന്റെ വാഹനം തല്ലിപ്പൊളിക്കുമ്പോള്‍ ഇങ്ങനെയൊരു പുലിവാലുണ്ടാകുമെന്ന് ഈ കോണ്‍ഗ്രസ് നേതാക്കളാരും കരുതിക്കാണില്ല. മാനം മര്യാദയ്ക്ക് സമരം ചെയ്ത കോണ്‍ഗ്രസുകാരെ തട്ടകത്തില്‍ വന്നാണ് ജോജോ എതിര്‍ത്തത്. സ്ത്രീകളെ ഇറക്കിയിട്ടും കേസെടുത്തില്ല. മാത്രമല്ല കാര്‍ തല്ലിപ്പൊളിച്ച കേസില്‍ പാവപ്പെട്ട കോണ്‍ഗ്രസുകാര്‍ അകത്താകുന്ന ലക്ഷണവുമാണ്. പുറത്തിറങ്ങണമെങ്കില്‍ 6 ലക്ഷം കെട്ടി വയ്ക്കണം. അഞ്ചര വര്‍ഷമായി ഭരണത്തിലില്ലാത്തതിനാല്‍ അഞ്ചിന്റെ പൈസ എടുക്കാനുമില്ല.

ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോജുവിന്റെ പരാതി. ഈ തുക കോടതിയില്‍ കെട്ടിവച്ചാലേ പുറത്തിറങ്ങാനാകൂ. റോഡ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

 



ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. സംഭവത്തില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയടക്കം എട്ട് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വൈറ്റില ഭഗത് സിംഗ് നഗറില്‍ പേരേപ്പിള്ളി വീട്ടില്‍ പി.ജെ. ജോസഫിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ ജോസഫിന്റെ മുഖം വ്യക്തമാണ്. അക്രമത്തിനിടെ കൈക്ക് പരിക്കേറ്റ ഇയാള്‍ ചികിത്സ തേടാതെ വീട്ടില്‍ തുടരുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നിന് പൊലീസ് സംഘം വീട്ടിലെത്തിയാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തത്. ഏഴുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 



കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ജോജു ജോര്‍ജ് ഡിലീറ്റ് ചെയ്തു. ജോജുവിന്റെ നിര്‍ദേശ പ്രകാരമാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതെന്ന് നടന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി അറിയിച്ചു. ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന്‍ ഡീലിറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വേണ്ടെന്നാണ് ജോജുവിന്റെ നിലപാട്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.

അതേസമയം, ജോജു ജോര്‍ജിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്. കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നിയമനടപടികളിലേക്ക് പോവുകയുള്ളൂവെന്നും കമ്മിഷണര്‍ പറഞ്ഞു.

 



ജോജു ജോര്‍ജിന് പിന്തുണയുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. ജോജു വ്യത്യസ്തനാണെന്നും, പ്രതികരണ ശേഷിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലാത്ത സമരത്തിനോട് ജനങ്ങള്‍ വിയോജിച്ചതില്‍ എന്ത് അത്ഭുതമാണുള്ളതെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഒറ്റ സംസ്ഥാനവും പെട്രോള്‍ ഡീസല്‍ നികുതി ജി.എസ്.ടിയില്‍ കൊണ്ടുവരുന്നതിനു അനുകൂലമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (19 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (34 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends