Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങുന്ന സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു... ഒരുവര്‍ഷത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്വപ്‌നയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം...

03 NOVEMBER 2021 01:28 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങുന്ന സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു.

ഇഡിക്കോ മറ്റേതെങ്കിലുമൊരു അന്വേഷണ ഏജന്‍സിക്കോ എതിരെ സംസാരിച്ചാല്‍ വരും ദിവസങ്ങളിലും അകത്തു കടക്കേണ്ടി വരുമെന്ന വ്യക്തമായ സൂചന സ്വപ്നക്ക് ലഭിച്ചു കഴിഞ്ഞു. സ്വപ്നയെ കൊണ്ട് ബി ജെ പി ക്കെതിരെ സംസാരിക്കാനുള്ള സി പി എമ്മിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

 



സ്വപനയുമായി ജയിലില്‍ ചില ഇടതുമുന്നണി നേതാക്കള്‍ നടത്തിയ സംഭാഷണത്തില്‍ താന്‍ ഒരക്ഷരം മിണ്ടില്ലെന്ന വ്യക്തമായ സൂചന സ്വപ്ന നല്‍കി കഴിഞ്ഞതായാണ് മനസിലാക്കുന്നത്.

ജയില്‍ മോചിതനായ ബിനീഷ് കോടിയേരിയും തലസ്ഥാനത്ത് മടങ്ങിയെത്തിയാലുടന്‍ രഹസ്യങ്ങളുടെ കെട്ടഴിക്കുമെന്ന് വീമ്പിളക്കിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ബിനീഷിന്റെ കാര്യത്തില്‍ യാതൊരു അനക്കവുമില്ല. പറഞ്ഞ് പറഞ്ഞു കൂടുതല്‍ കുരുങ്ങേണ്ടന്ന നിര്‍ദ്ദേശം കോടിയേരി നല്‍കി കഴിഞ്ഞെന്നാണ് വിവരം.

 



സ്വര്‍ണ്ണക്കടത്ത് കേരള രാഷ്ട്രീയത്തിലും വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും സ്പീക്കര്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നു. മന്ത്രിയായിരുന്ന കെ.ടി. ജലീലിനെതിരേയും ആരോപണങ്ങളുണ്ടായി. ഒടുവില്‍ ഒരുവര്‍ഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ ബിനീഷ് പറഞ്ഞതിന് അപ്പുറത്തേക്ക് സ്വപ്ന ഒന്നും പറയാന്‍ സാധ്യതയില്ലെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മകളുടെ നിരപരാധിത്വം തെളിയിക്കുമെന്നായിരുന്നു ജാമ്യം ലഭിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്വപ്നയുടെ അമ്മ പ്രഭ സുരേഷ് പ്രതികരിച്ചത്. മകളെ ഒരുപാട് മിസ് ചെയ്തിരുന്നു. സഹായിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും നിയമപീഠത്തിനും നന്ദിയുണ്ട്. മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഈ നിമിഷം വരെ വിശ്വസിക്കുന്നു. അസുഖങ്ങള്‍ കാരണം അവള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എല്ലാ ആഴ്ചയും ജയിലില്‍ പോയി മകളെ കണ്ട് തിരിച്ചുവരുന്നത് ഹൃദയം തകര്‍ന്നനിലയിലാണ്. അവളെ ചതിച്ചതാണെന്ന് അവള്‍ എപ്പോഴും പറഞ്ഞിരുന്നു. ജയിലില്‍നിന്നിറങ്ങിയാല്‍ മകള്‍ മാധ്യമങ്ങളെ കാണും. കേസില്‍ നിരപരാധിത്വം തെളിയിക്കും. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും പ്രഭ സുരേഷ് ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിക്കവേ അമ്മ പറഞ്ഞു.

 



സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 പ്രതിളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 35 പ്രതികളുണ്ട്. രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അടക്കമുള്ള മുഖ്യപ്രതികളെ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൂടാനായിട്ടില്ല. ദുബായില്‍നിന്ന് സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്‍.ഐ.എയ്ക്ക് പുറമേ കസ്റ്റംസും ഇ.ഡി.യും രജിസ്റ്റര്‍ ചെയ്ത കേസിലും ഫൈസല്‍ പ്രതിയാണ്. വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈസല്‍ എവിടെയാണെന്ന ചോദ്യം മാത്രം ബാക്കിനില്‍ക്കുന്നു.

 


ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി നേരത്തെ വിവരങ്ങളുണ്ടായിരുന്നു. കോടതിയിലും നേരത്തെ ഈ വിവരങ്ങളായിരുന്നു ഏജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഫൈസല്‍ ഫരീദ് ഒളിവിലാണെന്നാണ് പറയുന്നത്.

യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് വിദേശത്തുള്ള മറ്റൊരാള്‍. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ ഈജിപ്തിലാണെന്നാണ് വിവരം. എന്നാല്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും ഫൈസലിനെയും ഖാലിദിനെയും ഇന്ത്യയിലെത്തിക്കാന്‍ നടപടികളുണ്ടായില്ല. അതു കൊണ്ടു തന്നെ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാകാനിടയില്ല. കോടതിയിലും കേസിന്റെ ഭാവിയെ കുറിച്ച് യാതൊരു പ്രതീക്ഷയുമില്ല.



മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടാണ് സ്വര്‍ണ്ണത്തിന്റെയും മയക്കുമരുന്ന് കേസുകളിലെയും പ്രതികള്‍ അനുവര്‍ത്തിക്കുന്നത്. എന്തെങ്കിലും പറഞ്ഞു പോയാല്‍ അത് കേന്ദ്ര സര്‍ക്കാരിന് എതിരായി തീരും.കേന്ദ്രത്തെ പിണക്കിയാല്‍ എന്തും സംഭവിക്കുമെന്ന് ബിനീഷിനും സ്വപ്നക്കുമറിയാം. മോദിപ്പേടിയില്‍ വിറയ്ക്കുന്ന പ്രതികള്‍ക്ക് വരുംവരായ്കകളെ കുറിച്ച് നല്ല ബോധ്യമുണ്ട്. കാരണം കഷ്ടകാലം വരുമ്പോള്‍ പിണറായി പൊടിയും തട്ടി സ്ഥലം വിടുമെന്ന് ഇവര്‍ക്കറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (19 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (34 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends