ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്... നടപ്പന്തല്‍ വരെ ഭക്തരുടെ വലിയ നിര, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവായവര്‍ക്കും ദര്‍ശനത്തിനെത്താം.

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. നടപ്പന്തല്‍ വരെ ഭക്തരുടെ വലിയ നിരയാണുള്ളത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചശേഷം ആദ്യമായാണ് ശബരിമലയില്‍ ഇത്രയധികം പേരെത്തുന്നത്.
അതേസമയം തുലാമാസപൂജയ്ക്ക് ബുക്ക് ചെയ്തവരെ കൂടി കടത്തിവിട്ടതാണ് തിരക്ക് കൂടാന്‍ കാരണം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവായവര്‍ക്കും ദര്‍ശനത്തിനെത്താം. രണ്ടുഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാണ്.
"
https://www.facebook.com/Malayalivartha
























