കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പടെ ആറുപേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പടെ എട്ടോളം പേര്‍ക്ക് പരിക്ക്. ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 8.45 നാണ് സംഭവം നടന്നത്. സോമനായര്‍(65 ), വൃന്ദ (15), മിഥുന്‍(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം നടന്നത്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടം നടന്നത്. ബസ് അമിതവേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























