എറണാകുളം ബൈപ്പാസില്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് ഡോ. അഞ്ജന ഷാജനും മരിച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

എറണാകുളം ബൈപ്പാസില്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് ഡോ. അഞ്ജന ഷാജനും മരിച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.
തൃശൂര്‍ വെമ്പാനൂര്‍ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ആഷിഖി(26)ന് അടിയന്തര ഉദരശസ്ത്രക്രിയ നടത്തിയെങ്കിലും തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമായതിനാല്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.
വാഹനം ഓടിച്ചിരുന്ന വെളുത്തുകടവില്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്റെ(25) നില മെച്ചപ്പെട്ടതോടെ മുറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം നടന്നത് .
"
https://www.facebook.com/Malayalivartha
























