Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആക്രിപെറുക്കി സമാഹരിച്ച 11 കോടിയിൽപ്പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഈ പ്രസ്ഥാനം പിറന്ന മണ്ണിനോടുള്ള പ്രതിബദ്ധത തെളിയിച്ചു;ആർ.എസ്.എസിനെയും എസ്.ഡി.പി.ഐ യെയും പോലുലുള്ള വർഗ്ഗീയ ശക്തികളുടെ ഭീഷണികൾക്കുമുന്നിൽ ലവലേശം ഭയമില്ലാതെ നെഞ്ചുറപ്പോടെ നിവർന്ന് നിന്ന് പോരാടുന്ന ഈ പ്രസ്ഥാനം നാടിന്റെ ഇന്നത്തെ രീതിയിലുള്ള ശാന്തമായ നിലനിൽപ്പിന് നൽകുന്ന സംഭാവന വളരെ വലുതാണ്; ഡി.വൈ.എഫ്.ഐ സ്ഥാപകദിനമായ ഇന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

03 NOVEMBER 2021 11:36 AM IST
മലയാളി വാര്‍ത്ത

ഡി.വൈ.എഫ്.ഐ സ്ഥാപകദിനമായ ഇന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് ഡി.വൈ.എഫ്.ഐ സ്ഥാപകദിനം .....നേരിന്റെയും ആർജവത്തിന്റെയും പക്ഷത്ത് ഒരു നാടിന്റെ യുവതയെ ചേർത്തു നിർത്തിയ ഡി.വൈ.എഫ്.ഐ രൂപീകരിച്ചിട്ട് ഇന്ന് 41 വർഷം പൂർത്തിയാകുന്നു.

വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്തിനു ശേഷം കുറച്ചുനാൾ ഈ പ്രസ്ഥാനത്തോടൊപ്പം ചേർന്നു നിൽക്കുവാൻ കഴിഞ്ഞുവെന്നത് ജീവിതത്തിൽ ലഭിച്ച വലിയ അനുഭവങ്ങളിലൊന്നായിരുന്നു.  ജാതിയുടെയും മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും  മറ്റ് പ്രാദേശിക വാദങ്ങളുടെയും ഇടുങ്ങിയ കൂടാരങ്ങളിൽ ഒതുങ്ങിക്കൂടാമായിരുന്ന ചെറുപ്പത്തിന്റെ ചേതനയെ മാനവികതയുടെ വലിയ ആകാശങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി നാടിന്റെ നൻമക്കായി ആ വിഭവശേഷി പ്രയോജനപ്പെടുത്തുന്നുവെന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി.

ഈ യുവജനപ്രസ്ഥാനം നൽകിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ യൗവ്വനതീഷ്ണതയിൽ വിടർന്ന എണ്ണിയാലൊടുങ്ങാത്ത പോരാട്ടങ്ങളാണ് നാടിനെ നൻമയുടെ പക്ഷത്ത് ചേർത്തു നിർത്തിയത്. നമ്മുടെ സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ കടന്നുപോയ പ്രളയത്തിന്റെയും കോവിഡിന്റെയും ദുരന്ത സമാനസാഹചര്യങ്ങളിൽ നാടിനെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയത് ചുവപ്പണിഞ്ഞ ഈ ചെറുപ്പത്തിന്റെ കൂട്ടായ്മയാണ്.

ആക്രിപെറുക്കി സമാഹരിച്ച 11 കോടിയിൽപ്പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഈ പ്രസ്ഥാനം പിറന്ന മണ്ണിനോടുള്ള പ്രതിബദ്ധത തെളിയിച്ചു. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐ യെയും പോലുലുള്ള വർഗ്ഗീയ ശക്തികളുടെ ഭീഷണികൾക്കുമുന്നിൽ ലവലേശം ഭയമില്ലാതെ നെഞ്ചുറപ്പോടെ നിവർന്ന് നിന്ന് പോരാടുന്ന ഈ പ്രസ്ഥാനം നാടിന്റെ ഇന്നത്തെ രീതിയിലുള്ള ശാന്തമായ നിലനിൽപ്പിന് നൽകുന്ന സംഭാവന വളരെ വലുതാണ്.

ത്യാഗത്തിന്റെയും സമഭാവനയുടെയും സർഗ്ഗാത്മതയുടെയും മൂല്യബോധങ്ങളുടെയും ഉന്നത തലങ്ങളിലേക്ക് ഇനിയുമനേകായിരം യുവരക്തങ്ങളെ ചേർത്തു നിർത്തുവാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുമെന്നതിൽ സംശയമൊട്ടുമില്ല. ചുവപ്പാർന്ന രക്തത്തെ വിപ്ലവബോധത്തിന്റെ കനൽ വഴികളിലൂടെ ആനയിച്ച് കൂടുതൽ ചുവപ്പിച്ച ഈ യുവചേതനക്ക് ഇടനെഞ്ചിൽ നിന്നൊരു
ലാൽ സലാം..... ഐ.ബി സതീഷ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (24 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (39 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends