11കാരി പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ! ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദ് കസ്റ്റഡിയില്‍... ആശുപത്രിയിൽ എത്തിക്കാതെ കുട്ടിയെ വൈദ്യന്റെ അടുത്തെത്തിച്ച പിതാവും പ്രതിയാകും;സംഭവം കണ്ണൂരിൽ

എത്ര വ്യാജ വൈദ്യന്മാർ പിടിയിലായാലും മലയാളികൾ പഠിക്കില്ല. സിറ്റി നാലുവയലിലെ 11 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉസ്താദ് കസ്റ്റഡിയിലായതോടെ നാട്ടുകാർ ഉള്ളപ്പെടെ നടുങ്ങിയിരിക്കുകയാണ്. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.
പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നല്‍കിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ വീണ്ടുംവിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേര്‍ത്തേക്കും.
https://www.facebook.com/Malayalivartha
























