Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗുരുവായൂർ സത്യാഗ്രഹം നടന്നിട്ട് 90 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു;അവകാശങ്ങൾ നേടാൻ പ്രതിഷേധങ്ങൾ ഉയർത്തേണ്ടിവരും;ഒന്നും സ്വകാര്യ ലാഭത്തിനല്ല,സമൂഹ നന്മയ്ക്ക് വേണ്ടിയാണ്;അത്തരം സമരങ്ങളെ പിന്തുണച്ചില്ലെങ്കിലും ഇകഴ്ത്തരുത്;അത് നാടിനോട് ചെയ്യുന്ന അനീതിയാണെന്ന് രമ്യ ഹരിദാസ് എംപി

03 NOVEMBER 2021 12:45 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂർ സത്യാഗ്രഹം നടന്നിട്ട് 90 വർഷങ്ങൾ പിന്നിട്ടിരിക്കുന്നുവെന്ന് രമ്യ ഹരിദാസ് എംപി .കേളപ്പജി തുടങ്ങി വെച്ച സമരം പിന്നീട് കേരളം ഏറ്റെടുക്കുകയായിരുന്നുവെന്നും അവർ ചൂണ്ടികാണിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഗുരുവായൂർ സത്യാഗ്രഹം നടന്നിട്ട് 90 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.കേളപ്പജി തുടങ്ങി വെച്ച സമരം പിന്നീട് കേരളം ഏറ്റെടുക്കുകയായിരുന്നു.ഗുരുവായൂരമ്പലത്തിൽ എല്ലാ ജാതിക്കാർക്കും ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരങ്ങൾക്ക് നേതൃത്വം കൊടുത്തത് മന്നത്തു പത്മനാഭനും എ.കെ.ജി യും സുബ്രഹ്മണ്യ തീരുമുൻപും ആയിരുന്നു. ഗാന്ധിജിയും കസ്തൂർബാ യും നേരിട്ട് ഗുരുവായൂരിലെത്തി.

ടാഗോറും അംബേദ്കറും അടക്കമുള്ളവർ സത്യാഗ്രഹത്തിന് പിന്തുണയർപ്പിച്ചു.നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് ആരാധനാസ്വാതന്ത്ര്യം നീണ്ടു പോയെങ്കിലും 1936 ലെ ക്ഷേത്രപ്രവേശനവിളംബരത്തിനു പോലും വഴിവെച്ചത് ഗുരുവായൂർ സത്യാഗ്രഹം ആയിരുന്നു.എല്ലാസമരങ്ങളും കുറെ ആളുകളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിനും ഫലമായാണ് വിജയിച്ചിട്ടുള്ളത്.

കേളപ്പജിക്ക് ഗുരുവായൂരമ്പലനടയിൽ സത്യാഗ്രഹമിരിക്കേണ്ട കാര്യമുണ്ടോ? മന്നത്ത് പത്മനാഭന് സമരത്തിന് പിന്തുണ കൊടുക്കേണ്ടതുണ്ടായിരുന്നോ? ട്രെയിൻ ഗതാഗതം മാത്രമുള്ള കാലത്ത് ഗാന്ധിജിക്കും കസ്തൂർബ ഗാന്ധിക്കും ഗുരുവായൂർ വരെ എത്തി സമരത്തിന് പിന്തുണ കൊടുക്കേണ്ടിയിരുന്നോ?

പൊന്നാനി താലൂക്കിലെ ഭൂരിഭാഗം ഉയർന്ന ജാതിക്കാരും എല്ലാ ജാതിക്കാർക്കും പ്രവേശനം കൊടുക്കണമെന്ന് ഹിതപരിശോധനയിൽ ആവശ്യപ്പെടേണ്ടതുണ്ടായിരുന്നോ?ധീര രക്തസാക്ഷികൾ ഭഗത് സിങ്ങും സുഖദേവും ചെറുപ്രായത്തിൽ ജീവൻ ബലിയർപ്പിക്കേണ്ടിയിരുന്നോ?
ലക്ഷക്കണക്കിനാളുകൾക്ക് സർക്കാർ ജോലി ഉപേക്ഷിക്കേണ്ടി വരുമായിരുന്നോ?

റോഡ് പിക്കറ്റ് ചെയ്യേണ്ടിവരുമായിരുന്നോ?ജയിലുകളിൽ തടവിൽ കഴിയേണ്ടി വരുമായിരുന്നോ? നാടുകടത്തപ്പെടേണ്ടി വരുമായിരുന്നോ?അവകാശങ്ങൾ നേടാൻ പ്രതിഷേധങ്ങൾ ഉയർത്തേണ്ടിവരും..സമരങ്ങളും പ്രതിഷേധങ്ങളും അങ്ങനെയാണ്.. ഒന്നും സ്വകാര്യ ലാഭത്തിനല്ല,സമൂഹ നന്മയ്ക്ക് വേണ്ടിയാണ്..

അത്തരം സമരങ്ങളെ പിന്തുണച്ചില്ലെങ്കിലും ഇകഴ്ത്തരുത്.അത് നാടിനോട് ചെയ്യുന്ന അനീതിയാണ്. തൃശൂർ ഡിസിസി സംഘടിപ്പിച്ച ഗുരുവായൂർ സത്യാഗ്രഹം നവതി ജ്യോതി AICC ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. സത്യാഗ്രഹത്തിന്റെ നവതിയിൽ സത്യാഗ്രഹികൾക്കും സമരപോരാളികൾക്കും സ്മരണാഞ്ജലികൾ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (20 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (35 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends