കോവിഡിനിടയില്‍ ആശങ്കയായി ഡെങ്കിപ്പനിയും.... ഡെങ്കി വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒമ്പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ വിദഗ്ധര്‍ എത്തുന്നു

കോവിഡിനിടയില്‍ ആശങ്കയായി ഡെങ്കിപ്പനിയും. ഡെങ്കി വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒമ്പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ വിദഗ്ധര്‍ എത്തുന്നു.
പനി പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിക്കാനാണ് ഉന്നതതല സംഘത്തിന്റെ വരവ്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,16,991 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘമെത്തുന്നത്.
ഡെങ്കി വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവിയ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























