Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു ;വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്;ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്

03 NOVEMBER 2021 12:58 PM IST
മലയാളി വാര്‍ത്ത

പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു. എഫ്എഒ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ ദശാബ്ദകാലത്തെ സേവനം കഴിഞ്ഞാണ് വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത് . ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു. എഫ്എഒ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ ദശാബ്ദകാലത്തെ സേവനം കഴിഞ്ഞാണ് വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത് - സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറായി ചേർന്നത്.

പുകവലി ആരോഗ്യത്തിനു ഹാനീകരം എന്ന തിരിച്ചറിവിൽ പുകവലിശീലം ഉപേക്ഷിച്ചു. അതിനുപകരം കരയാമ്പു ചവയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് വൈദിക്ക് കരയാമ്പുവിന്റെ മണം വീണത്. 1960-കളിൽ ഒരു ദശാബ്ദക്കാലം പ്ലാനിംഗ് കമ്മീഷനിൽ പെഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്. അതുകഴിഞ്ഞ് കോർണൽ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി.

ഇന്ത്യൻ സമ്പദ്ഘടനയുടെ ഡാറ്റാ ബെയ്സിനെക്കുറിച്ച് അപാരമായ പാണ്ഡിത്യം. കൃഷി, ജലസേചനം, ദാരിദ്ര്യം എന്നിവയെക്കുറിച്ചുള്ള പ്രാമാണിക പ്രബന്ധങ്ങൾ. നാഷണൽ സാമ്പിൾ സർവ്വേ ഡിസൈൻ ചെയ്യുന്നതിൽ അദ്ദേഹം വലിയ സംഭാവന ചെയ്തു. ഇവയെല്ലാം പ്രൊഫസർ വൈദ്യനാഥനെ ഡോ. കെ.എൻ. രാജ്, ടി.എൻ. ശ്രീനിവാസൻ, ബി.എസ്. മിൻഹാസ്, ഹനുമന്ദറാവു, വി.എം. ദണ്ഡേക്കർ, അമർത്യാസെൻ, സി. രംഗരാജൻ, അശോക് മിത്ര തുടങ്ങിയ ആദ്യതലമുറ നക്ഷത്രനിരയിൽ സ്ഥാനം നൽകി.

സിഡിഎസിലെ എല്ലാവരെയുംപോലെ അധികാരവികേന്ദ്രീകരണത്തിൽ സ്ഥായിയായ ഒരു താൽപ്പര്യം പ്രൊഫസർ വൈദ്യനാഥന് ഉണ്ടായിരുന്നു. ജനകീയാസൂത്രണം ആയപ്പോഴേയ്ക്കും അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലേയ്ക്ക് മാറിയിരുന്നു. എങ്കിലും സിഡിഎസിൽ വരുമ്പോഴെല്ലാം ജനകീയാസൂത്രണത്തെക്കുറിച്ചായിരിക്കും എന്നെ കാണുമ്പോൾ ആദ്യം ചോദിക്കുക.

2000-ത്തിലെ അന്തർദേശീയ പഠന കോൺഗ്രസിലേയ്ക്കുള്ള ക്ഷണം വലിയ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റിനോടൊപ്പമുള്ളത്. അധികാരവികേന്ദ്രീകരണത്തിലെ ഈ താൽപ്പര്യത്തിനു പിന്നിൽ വലിയൊരു ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു പഠനമേഖല ജലത്തിന്റെ വിനിയോഗവും നിയന്ത്രണവുമാണ്.

എംഐഡിഎസിൽ അദ്ദേഹം മുഖ്യമായും ഈ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ജലവിനിയോഗത്തിന്റെ കാര്യത്തിൽ പ്രാദേശികാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൂർണ്ണബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുപോലെതന്നെ കാർഷിക ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും പ്രാദേശിക ഇടപെടൽ സുപ്രധാനമായി അദ്ദേഹം കരുതി.

ചെന്നൈയിൽ ചെന്ന് 2018ലും 2019-ലും ശയ്യാവലംബനായ വൈദ്യനാഥനെ ഞാനും ഡോ. എ.വി. ജോസും കണ്ടപ്പോൾ സംസാരിച്ചൊരു കാര്യം ഇതുസംബന്ധിച്ചായിരുന്നു. ദൗർഭാഗ്യവശാൽ കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തിന് നീർത്തടാധിഷ്ഠിത വികസനത്തിന്റെ സാധ്യകളെ ഇനിയും ഉപയോഗപ്പെടുത്താനായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (20 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (35 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends