തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായതായി റിപ്പോർട്ട്. തൊമ്മന്‍കുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായിരിക്കുന്നത്. കരിമണ്ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതന്നുള്ള വാട്സ്‌ആപ്പ് സന്ദേശവും പുറത്ത് വന്നു.
അതോടൊപ്പം തന്നെ ഇവരെ ഇന്നലെ മുതലാണ് കാണാതായത്. രണ്ട് പേര്‍ക്കും 14 വയസാണ് പ്രായം. സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച് സ്കൂളിലെത്തിയാല്‍ വൈകിയതിനു അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്സ്‌ആപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























