Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് വിറ്റ് സ്വന്തം പിതാവ്; കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താൻ പെൺമക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാൻ വേണ്ടിയാണെന്നും കണ്ണീരോടെ പിതാവ്; അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്ത് വരുന്നത് ഖേദകരമായ വിവരങ്ങൾ

03 NOVEMBER 2021 02:47 PM IST
മലയാളി വാര്‍ത്ത

താലിബാൻ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നും ഖേദകരമായ വിവരങ്ങൾ തന്നെയാണ് ഇപ്പോഴും പുറത്തേക്ക് വരുന്നത്. അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഘനിക്കുന്ന നിരവധി തീരുമാനങ്ങളെടുത്തിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു .

സാമ്പത്തിക പ്രതിസന്ധി കൂടി ശക്തി പ്രാപിച്ചതോടെ പല കുടുംബങ്ങളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിൽക്കുന്ന വാർത്തകളാണ് ഇപ്പോൾ അവിടെ നിന്നും അറിയുവാൻ സാധിക്കുന്നത് . ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് ഇക്കഴിഞ്ഞ മാസമായിരുന്നു കുടുംബം വിറ്റതെന്ന് റിപ്പോർട്ട് പുറത്ത് . എട്ട് അം​ഗങ്ങളുള്ള പർവാനയുടെ കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി .

ഇതോടെ മകളെ വിൽക്കാൻ തീരുമാനിച്ചതായി പിതാവ് അബ്ദുൾ മാലിക് വെളിപ്പെടുത്തി . ഏതാനും മാസങ്ങൾക്ക് മുന്നെയായിരുന്നു അബ്ദുൾ മാലിക് തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാൾക്ക് വിറ്റത്. ഇപ്പോൾ വീണ്ടും തന്റെ മറ്റൊരു മകളെ കൂടി വിൽക്കാൻ ഒരുങ്ങുകയാണ് മാലിക്.

കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താൻ പെൺമക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാൻ വേണ്ടിയാണെന്നും മാലിക് വെളിപ്പെടുത്തിയിരിക്കുന്നു. തനിക്ക് അധ്യാപികയാവാൻ ആയിരുന്നു മോഹമെന്ന് പർവാന പറയുന്നു.

പക്ഷേ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ആ മോ​ഹം ഉപേക്ഷിച്ചു . 2,00,000 അഫ്​ഗാനി അഥവാ ഒരുലക്ഷത്തി അറുപത്തിനാലായിരത്തോളം രൂപയാണ് മകളെ വിറ്റതിന് ഖുർബാനിൽ നിന്ന് മാലിക്കിന് ലഭിച്ചത്. മകളെ കൊണ്ടുപോകുന്ന ഖുർബാനോട് ഇതു നിങ്ങളുടെ വധു ആണെന്നും അവളെ സംരക്ഷിക്കണമെന്നുമാണ് മാലിക് പറഞ്ഞത്.

പർവാനയെപ്പോലെ നിരവധി പെൺകുട്ടികൾ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബലിയാടാക്കപ്പെടുന്നുണ്ടെന്നാണ് അഫ്​ഗാനിൽ നിന്നു പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളിലാണ് ഇത്തരം പ്രതിസന്ധികൾ വർധിക്കുന്നത് .

ദാരിദ്ര്യവും പട്ടിണിയും താങ്ങാനാകാതെ കുടുംബത്തിലെ മറ്റ് അം​ഗങ്ങളെ സംരക്ഷിക്കാൻ പെൺമക്കളെ അവരേക്കാൾ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവർക്ക് വിവാഹത്തിന്റെ പേരിൽ വിൽപനയ്ക്കു വെക്കുകയാണെന്ന വിവരങ്ങൾ പുറത്ത് വരുന്നു. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (20 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (35 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends