വെയിറ്റിങ് ഷെഡിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

ആര്യനാട്ട് വെയിറ്റിങ് ഷെഡിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു.ആര്യനാട് സ്വദേശി സോമന്‍ നായര്‍(68)ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണംസംഭവിച്ചത്. ഇന്ന് രാവിലെ ആര്യനാട് ഈഞ്ചപുരിക്ക് സമീപത്തെ വെയിറ്റിങ് ഷെഡിലേക്കാണ് ബസ് ഇടിച്ച് കയറിയത്. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ വൃന്ദ (15), വിദ്യ (14), മിഥുന്‍ (15), വിശാഖ് (14), കോളജ് വിദ്യാര്‍ത്ഥിനിയായ നന്ദന (18), ഇവാരിറ്റസ് ബിജു (7) ദമയന്തി (53) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ആര്യനാട് ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കൊടുംവളവിലാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റില്‍ പണിത വെയിറ്റിങ് ഷെഡിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ നിലത്ത് വീഴുകയായിരുന്നുവെന്ന് പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞു.
https://www.facebook.com/Malayalivartha

























