Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നാടിനെ ഞെട്ടിച്ച കടമ്പഴിപ്പുറം ഇരട്ട കൊലപാതകം!! കേസിലെ പ്രതി രാജേന്ദ്രനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്; തെളിവെടുപ്പ് സമയത്ത് തടിച്ചു കൂടിയത് നൂറ്കണക്കിന് ആളുകൾ, പ്രതിയെ പിടികൂടിയതില്‍ ആശ്വാസം; അന്വേഷണത്തിന്റെ പേരിൽ പോലിസ് പീഡിപ്പിച്ചതായി നാട്ടുകാര്‍

03 NOVEMBER 2021 10:24 PM IST
മലയാളി വാര്‍ത്ത

കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വർഷം ആയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14 ലാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശി ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ അഞ്ചാമത്തെ വര്‍ഷമാണ് പ്രതി പരിസരവാസിയായ രാജേന്ദ്രനെ പിടികൂടുന്നത്. പ്രതി രാജേന്ദ്രനുമായി ഇന്നായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയതെങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ആയുധങ്ങള്‍ കണ്ടെടുത്ത കിണറും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. അയല്‍വാസി ആയ ഇയാള്‍ മോഷണത്തിനായാണ് ക്രൂരമായ കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് രാജേന്ദ്രനെ കണ്ണുക്കുറിശ്ശിയില്‍ തെളിവെടുപ്പിനെത്തിച്ചത്.കൊലപാതകത്തിന് രാജേന്ദ്രന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. പ്രതി ജോലി ചെയ്തിരുന്ന ചെന്നൈയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ശ്രീകൃഷ്ണപുരം പൊലീസിനെതിരെ വലിയ പരാതികളാണ് ഉയർന്നിരിക്കുന്നത്. അന്വേഷണത്തിന്റെ പേരില്‍ വലിയ രീതിയിലെ പീഡകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.

രണ്ടു പേര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യാ ശ്രമം നടത്തിയതായി നാട്ടുകാർ വെളിപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഇതിന് കുറവ് വന്നതെന്നും ഇവര്‍പറഞ്ഞു.

ഇരട്ട കൊലപാതക കേസിൽ നൂറ് കണക്കിനാളുകളെ ശ്രീകൃഷ്ണപുരം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം ഏറ്റവും കൂടുതല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത് പ്രദേശവാസിയായ ഗോപാലകൃഷ്ണനായിരുന്നു . കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊല നടന്ന വീട്ടിലെ കിണറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശവാസിയായ ഗോപാലകൃഷ്ണനായിരുന്നു ഇതൊക്ക്കെയും എടുത്തുകൊടുത്തത്.

എന്നാല്‍ അതിന് ശേഷം ഗോപാലകൃഷ്ണനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജോലി പോയാല്‍ അവിടെയും പൊലീസെത്തും. ഇതോടെ ഗോപാലകൃഷ്ണനെ കണ്ടാല്‍ ആളുകള്‍ മിണ്ടാതായി. ചെന്നൈയിലേക്ക് ജോലിയ്ക്ക് പോയപ്പോഴും പൊലീസ് നിരന്തരം വിളിച്ചു. കൊലപാതകത്തിന്റെ അന്ന് രാത്രി താന്‍ മദ്യപിച്ച്‌ കിടന്നിരുന്നു. ഈ കാരണം കൊണ്ടാണ് തന്നെ പൊലീസ് സംശയിച്ച്‌ വിളിച്ചുകൊണ്ടിരുന്നത്.

ഒടുവില്‍ വല്ലാതെ ഒറ്റപ്പെട്ടതോടെ വിഷം കഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ പ്രതിയെ പിടിച്ചതില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. തനിക്ക് നേരിട്ട മാനസിക പീഡനങ്ങളില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ക്രൂരമായി കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ വീടിനടുത്ത് താമസിച്ചിരുന്ന വ്യക്തിയാണ് മോഹൻദാസ്. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ തൊഴിലാളിയുമായ മോഹന്‍ദാസിനെ രണ്ടു ദിവസമാണ് ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നത്.

കസ്റ്റഡിയില്‍ വെച്ച്‌ ലോക്കല്‍ പൊലീസ് മര്‍ദ്ദിച്ചതായും മോഹന്‍ദാസ് പറയുന്നു. ഇതിന്റെ പേരില്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

കേസില്‍ പ്രതി രാജേന്ദ്രനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. അതുകൊണ്ടു തന്നെ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends