Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഇത്രയുംകാലം പരാതിപ്പെടാതിരുന്നത് ഭയം മൂലം! ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വിസി; നുണ പറയുന്നത് വിസിയെന്ന് വിദ്യാര്‍ഥി: ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസിക്കെന്ന് ഗവേഷക

03 NOVEMBER 2021 10:44 PM IST
മലയാളി വാര്‍ത്ത

ഗവേഷക വിദ്യാർത്ഥിയിൽ നിന്നും ജീവനക്കാരനിൽ നിന്നും എം ജി സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച്‌ വൈസ് ചാന്‍സിലര്‍ സാബു തോമസ്.

ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍ പോലും പരാതി പറഞ്ഞിട്ടില്ലെന്നും വൈസ് ചാൻസിലർ വ്യക്തമാക്കി.
തനിക്കെതിരേ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നു എന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

ഇതോടുകൂടി ആയിരുന്നു, വിസി രംഗത്ത് എത്തിയത്. വ്യാജമായ ആരോപണമാണ് വിദ്യാര്‍ഥിനി ഉന്നയിക്കുന്നതെന്നാണ് വിസി പറഞ്ഞത്. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി പിന്തുണക്കും.

വിദ്യാര്‍ഥി ലബോറട്ടറിയില്‍ തിരിച്ചുവന്ന് പഠനം പൂര്‍ത്തികരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നല്‍കാന്‍ തയ്യാറാണെന്നും വിസി അറിയിച്ചു. കലക്ടറിന്റെ ഇടപെടല്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചിരിക്കുകയാണ്.

എന്നാല്‍ ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വി സി പറയുന്നത് നുണയാണെന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ഈ സംഭവത്തെ 2014-ൽ ആയിരുന്നു. അന്ന് വി സിയോടും നന്ദകുമാറിനോടും പരാതി പറഞ്ഞിട്ടുണ്ട്.

വിസിയും രജിസ്ട്രാറും സിന്റിക്കേറ്റ് മെമ്പർമാരും അടക്കമുള്ള കഴിഞ്ഞ ചര്‍ച്ചയിലും ഇക്കാര്യം പറഞ്ഞുവെന്നും വിദ്യാര്‍ഥിനി പ്രതികരിച്ചു. 2014 ല്‍ തന്നെ ഇക്കാര്യം വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കൊടുത്തിട്ടില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസി കൂടിയായ സാബു തോമസ് സ്വീകരിച്ചത് എന്നും ഗവേഷക പറയുന്നു. ജീവനക്കാരന്‍ ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റില്‍ തുടരുന്നുണ്ട്. ഭയം മൂലമാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത്. ഇനി ഗാന്ധിനഗര്‍ പോലിസില്‍ പരാതി നൽകുമെന്നും ഗവേഷകൾ വിദ്യാർത്ഥി കൂട്ടിച്ചേർത്തു,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (39 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (59 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (2 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (4 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (4 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (5 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends