കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍ നടത്തിയ ചര്‍ച്ച പരാജയം... സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ പണിമുടക്ക്

സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍ ശമ്ബള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക്. പണി മുടക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആവശ്യം വന്നാല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നതിനെപ്പറ്റി ആലോചിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകള്‍ സമരത്തിന് പോകരുതെന്ന് അറിയിച്ചു. ശമ്ബളം വിതരണം അടുത്ത മാസം ചെയ്യുന്നതിന് മുമ്ബ് ശമ്ബള പരിഷ്‌കരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാല്‍ സമരം നടത്തരുതെന്നും അദ്ദേഹം അറിയിച്ചു. 30 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് മാനേജ്‌മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ ഉണ്ടാകുമെന്നും അതിനാല്‍ ഇക്കാര്യം മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ സാവകാശം വേണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























