പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് അറുപതുവര്‍ഷം തടവും എഴുപതിനായിരംരൂപ പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് അറുപതുവര്‍ഷം തടവും എഴുപതിനായിരംരൂപ പിഴയും ശിക്ഷ. കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിരകോളനിയില്‍ ദിലീപിനെയാണ് (24)കോടതി ശിക്ഷിച്ചത്.
മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍ പതിനഞ്ചുകാരിയുമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിനാസ്പദമായ സംഭവം 2019 ലാണ് നടന്നത് . കുന്നത്തുനാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. നവംബറില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചു.
കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍, എസ്.ഐമാരായ ഷമീര്‍ഖാന്‍, സി.കെ. സക്കറിയ, എ.എസ്.ഐ പി.എച്ച്. അബ്ദുള്‍ ജബ്ബാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ. അബ്ദുള്‍മനാഫ്, ഇ.ഡി. അനസ്, എ.കെ. പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ. സിന്ധുവായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
https://www.facebook.com/Malayalivartha

























