പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍

ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ ഭാര്യ അനിഷയാണ് (24) മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു. നവജാത ശിശുക്കള്‍ ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സഹോദരങ്ങള്‍: ആതിര, അര്‍ച്ചന.
https://www.facebook.com/Malayalivartha

























