ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതോടെ സഖാക്കള്‍ ഞെട്ടി... വൈന്‍ പബ് സൗകര്യം നിലവില്‍ വരുന്നതോടെ ഇനി നൈറ്റ് ലൈഫ് കേരളത്തിനും സ്വന്തം

എന്തായാലും പിണറായി സഖാവിന്റെ കാല്‍തൊട്ട് വന്ദിച്ചേ മതിയാകൂ. റേഷന്‍ കടകളില്‍ നിന്നും ജനങ്ങള്‍ക്ക് ഭക്ഷുകിറ്റ് നല്‍കുന്നത് നിര്‍ത്തിയാലെന്ത്?ഐ.റ്റി. പാര്‍ക്കുകള്‍ തോറും അദ്ദേഹം വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുകയാണല്ലോ. സഖാക്കള്‍ പട്ടിണി കിടന്നാലും സാരമില്ല പണക്കാര്‍ മദ്യപിക്കട്ടെ എന്ന കമ്യൂണിസ്റ്റ് ശൈലിയെ എങ്ങനെയാണ് അഭിനന്ദിക്കാതിരിക്കുക?
ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതോടെയാണ് സഖാക്കള്‍ ഞെട്ടിയത്. വൈന്‍ പബ് സൗകര്യം നിലവില്‍ വരുന്നതോടെ ഇനി നൈറ്റ് ലൈഫ് കേരളത്തിനും സ്വന്തം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതിയാണ് കൊവിഡ് തരംഗത്തിന് ശേഷം പൊടി തട്ടിയെടുത്തിരിക്കുന്നത്.
ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ ഉന്നത നേതാവില്‍ നിന്ന് വൈന്‍ പാര്‍ലര്‍ പ്രഖ്യാപനം വന്നപ്പോള്‍ പാവപ്പെട്ട സഖാക്കള്‍ ഉത്തേജിതരായി. തങ്ങളുടെ പാര്‍ട്ടി ഉത്തരോത്തരം മുന്നോട്ടു പോകുന്നതില്‍ അവര്‍ അഭിമാനം കൊണ്ടു.
ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇടതുപക്ഷം എന്തെല്ലാം ചെയ്യുമായിരുന്നുവെന്ന് ചിന്തിക്കുന്ന സഖാക്കളും നിരവധിയുണ്ട്. ഏതായാലും പിണറായിയുടെ നീക്കങ്ങള്‍ നന്നായി അറിയുന്നവര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.
ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി പബ്ബുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന മുന്‍പ് ഉണ്ടായത്. പിന്നീട് കോവിഡ് ആരംഭിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഐടി പാര്‍ക്കുകളില്‍ പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
കേരളത്തില്‍ വൈന്‍ പബ്ബുകള്‍ തുടങ്ങുകയാണെന്ന വിവരം അറിഞ്ഞയുടനെ നിരവധി മുതലാളിമാര്‍ രംഗത്തിറങ്ങി കഴിഞ്ഞു. വൈന്‍ പബ്ബുകള്‍ തുടങ്ങാന്‍ തയ്യാറാക്കി മലയാളികള്‍ അല്ലാത്തവരും രംഗത്തുണ്ട്. മുമ്പ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നപ്പോഴും മാര്‍വാടികള്‍ രംഗത്തിറങ്ങിയിരുന്നു. സര്‍ക്കാരിന് മികച്ച വരുമാന മാര്‍ഗ്ഗമാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
ടെക്‌നോപാര്‍ക്കിലും മറ്റും പബ്ബിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കഴിഞ്ഞതായാണ് വിവരം. ആദ്യം വൈന്‍ പാര്‍ക്ക്. പിന്നാലെ ഡാന്‍സ് പബ്ബുകള്‍ ആരംഭിക്കും. ഇതാണ് ഇതര സംസ്ഥാനങ്ങളിലെ രീതി. ഇതു തന്നെ കേരളത്തിലും സംഭവിക്കും.
വൈന്‍ ഇല്ലാത്തതു കൊണ്ട് കേരളത്തില്‍ ഐ.ടി.വികസനം ഇല്ലെന്ന പരാതി ഇതോടെ അവസാനിക്കുകയാണ്. ഹൈദരാബാദ് പോലുള്ള വന്‍ നഗരങ്ങളിലാണ് ഇത്തരത്തില്‍ ഹബ്ബുകള്‍ ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്നത്: ബാംഗ്ലൂരിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ എം.ജി.റോഡില്‍ മാത്രം നാല്‍പ്പത് പബ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ നൈറ്റ് ലൈഫ് സജീവമാണ്. ഇവിടെ ലിംഗ വ്യത്യാസം തീരെ കുറവാണ്.
പബ്ബുകളുടെ നഗരമായി കേരളം മാറുമ്പോള്‍ മലയാളിയുടെ പരമ്പരാഗത ജീവിതവും അതിനൊപ്പം നഷ്ടമാകും.ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് തന്നെ കേരളത്തില്‍ പാശ്ചാത്യ സംസ്‌കാരം കടന്നു വരുന്നത് ആശ്ചര്യകരമാണ്. എന്നാല്‍ ഇതൊന്നും കൊണ്ട് പിണറായി വിജയന്റെ മനസ്സിലുള്ള ആധുനിക സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് സഖാക്കള്‍ തന്നെ പറയുന്നു.
പബ്ബ് സംസ്‌കാരം കമ്യൂണിസ്റ്റ് സംസ്‌കാരം ഇല്ലാതാക്കുമെന്ന സംശയമൊന്നും ആരും ഉന്നയിക്കേണ്ടതില്ല. കാരണം കമ്യൂണിസ്റ്റ് സംസ്‌കാരത്തിന് പിന്നാലെ പോകാനൊന്നും പിണറായിക്ക് സമയമില്ല.
"
https://www.facebook.com/Malayalivartha

























