മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു... ജലനിരപ്പില്‍ നേരിയ കുറവ്, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു... ജലനിരപ്പില്‍ നേരിയ കുറവ്, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവ്. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്.
ഇന്നലെ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 138.9 അടി പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വനത്തിനുള്ളില്‍ ശക്തമായ മഴയായിരുന്നു. ഇതു മൂലം അ ണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഏറെ വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ സ്പില്‍വേയുടെ എട്ടു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ആകെ 13 ഷട്ടറുകളാണ് സ്പില്‍വേയ്ക്കുള്ളത്.
മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ഷട്ടറുകളാണ് 60 സെന്റിമീറ്റര്‍ വീതം തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 3870 ഘനയടിയിലേറെ ജലം പെരിയാറിലേക്കൊഴുക്കുന്നുണ്ട്. ഡാമിലേക്ക് ഒഴുകിയെത്തുന്നത് 6175 ഘനയടി വെള്ളമാണ്.
അതേസമയം ഇന്നലെ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് രണ്ടിരട്ടിയായി. അതേ തുടര്‍ന്ന് എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു.
"
https://www.facebook.com/Malayalivartha

























