Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അകത്തിടാന്‍ ഗവേഷണത്തില്‍ കളിയിറക്കിയാല്‍ മറുകളി... മദ്യപിച്ചതിനും സ്ത്രീകളെ അപമാനിച്ചതിനും ജോജു ജോര്‍ജിനെതിരെ കേസെടുക്കാത്തതില്‍ പുതിയ നമ്പരുമായി കോണ്‍ഗ്രസ്; ജോജു മാസ്‌ക് ധരിക്കാതെ കൊറോണ പരത്തി; ഒരു കാറിന് ഫാന്‍സി നമ്പര്‍ പ്ലേറ്റ്, ഒരെണ്ണം ഹരിയാന രജിസ്‌ട്രേഷന്‍; ജോജുവിനെതിരെ പരാതിയോട് പരാതി

04 NOVEMBER 2021 12:49 PM IST
മലയാളി വാര്‍ത്ത

നടന്‍ ജോജു ജോര്‍ജിനെ ഒരു ദിവസമെങ്കിലും അകത്തിട്ട് രണ്ട് പെട പെടപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ പഠിച്ച പണി പലതും നോക്കുകയാണ്. ആദ്യം മദ്യപിച്ചെന്ന് പറഞ്ഞ് നോക്കി. ജോജുവാകട്ടെ ആശുപത്രിയില്‍ പോയി പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് തെളിയിച്ചു. അല്ലെങ്കില്‍ കാണാമായിരുന്നു ഇപ്പോഴും ജോജു മദ്യപാനിയാണെന്ന് പറഞ്ഞ് പരത്തിയേനെ. രണ്ടാമത് കയറിപ്പിടിച്ചെന്ന് പറയിപ്പിക്കാന്‍ നോക്കി. ചേച്ചിയുടെ പുറകില്‍ നിന്നും ചേട്ടന്‍ പറഞ്ഞ് കൊടുക്കുന്നത് ജനം ലൈവായി കണ്ടതോടെ അതും പാളി. തെളിവില്ലാത്തതിനാല്‍ രണ്ടും നടന്നില്ല.

മറ്റേതെങ്കിലും തരത്തില്‍ ജോജുവിനെ അകത്തിടാന്‍ പറ്റുമോയെന്നുള്ള ഗവേഷണത്തിലാണ് കോണ്‍ഗ്രസുകാര്‍. ഉണ്ടല്ലോ മാസ്‌ക്, വിലപിടിപ്പുള്ള കാറുകള്‍, വീട്, പൂത്ത പണം. ഒരാളെ പൊക്കണമെന്ന് വിചാരിച്ചാല്‍ കേരളത്തില്‍ എളുപ്പം നടക്കാവുന്നതേയുള്ളൂ. പക്ഷെ പൊക്കേണ്ടവര്‍ക്ക് മനസ് വേണമെന്ന് മാത്രം. അതാണ് കോണ്‍ഗ്രസുകാരേയും വിഷമിപ്പിക്കുന്നത്. കേന്ദ്രത്തില്‍ ഭരണമുണ്ടായിരുന്നെങ്കില്‍ ഇഡിയെ കൊണ്ട് രണ്ട് ഇടി കൊടുപ്പിക്കാമായിരുന്നു.

 



ജോജു ജോര്‍ജ് നിയമം പാലിക്കാതെയാണ് 2 കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു.

മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ രജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി.



ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. മാസ്‌ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ആണ് നടനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്.

കാറില്‍നിന്നു പുറത്തിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ജോജു മാസ്‌ക് ധരിച്ചിരുന്നില്ല. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്‌കിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന പൊലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

 



കഴിഞ്ഞ ദിവസം ജോജുവിന്റെ വാഹനം തകര്‍ത്തതിനും റോഡ് ഉപരോധിച്ചതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുകളില്‍ ഷാജഹാനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ജോജുവിനെതിരെയുള്ള പരാതികളും പരിശോധിക്കുമെന്നും തെളിവു ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഡിസിപി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.

അതേസമയം, ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി. ജോസഫിനെ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം 15 നേതാക്കള്‍ക്കും കണ്ടാല്‍ തിരിച്ചറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. ജോജുവിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (59 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends