പന്ത്രണ്ടു വയസ്സുകാരി മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ചു പിടിച്ച പിന്‍ അബദ്ധത്തില്‍ വിഴുങ്ങി... ആമാശയത്തില്‍ കുടുങ്ങിയ പിന്‍ സര്‍ജറി കൂടാതെ പുറത്തെടുത്തു

പന്ത്രണ്ടു വയസ്സുകാരി മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ചു പിടിച്ച പിന്‍ അബദ്ധത്തില്‍ വിഴുങ്ങി... ആമാശയത്തില്‍ കുടുങ്ങിയ പിന്‍ സര്‍ജറി കൂടാതെ പുറത്തെടുത്തു.
തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ 12 വയസ്സുകാരിയ്ക്കാണ് അബദ്ധം പറ്റിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടര്‍ ചികത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയിലെത്തിച്ചു.
അവിടത്തെ എക്‌സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന്‍ തറച്ചതായി കണ്ടെത്തി. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ജറി കൂടാതെ എന്‍േറാസ്‌കോപിക് വഴി പിന്‍ പുറത്തെടുക്കാനായി.
"
https://www.facebook.com/Malayalivartha

























