കാന്തപുരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

കാന്തപുരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്. സാലിഗ്രാമ ഗെണ്ടേക്കരെ സ്വദേശി മഞ്ജുനാഥ (36)യാണ് മരിച്ചത്. ഇന്നലെ കുന്താപുരം കോട്ടയ്ക്കടുത്തപടുകരെ മാരികാംബ ക്ഷേത്രത്തിന് പിറകുവശത്താണ് സംഭവം നടന്നത്.
തലക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുനാഥയുടെ മരണത്തിന് ഇടയാക്കിയത്. മഞ്ജുനാഥക്കൊപ്പം ജോലി ചെയ്യുകയായിരുന്ന ചേതന് (28) അപകടത്തെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ചേതനെ മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പടുകെരെയിലെ രാജശേഖര ഹണ്ടേയുടെ പുതിയ വീട് നിര്‍മാണത്തിനിടയിലാണ് രണ്ടുപേര്‍ക്കും അപകടം ഉണ്ടായത്. ജനല്‍ നിരപ്പിന് മുകളിലായി നിര്‍മിച്ച സ്ലാബിന്റെ പലക അഴിക്കാന്‍ തൂണുകള്‍ മാറ്റുമ്പോള്‍ സ്ലാബ്അടര്‍ന്ന് ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു.
"\
https://www.facebook.com/Malayalivartha
























