Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മനസിനെയും ശരീരത്തേയും ഒരുപോലെ വിറപ്പിച്ച കൊറോണ ദിവസങ്ങളിൽ ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ അരികിലുണ്ടായിരുന്നു;അപ്പോഴും കരുതിയിരുന്നില്ല തൊട്ടപ്പുറത്ത് ഒരു പോരാളി ജീവനു വേണ്ടിയുള്ള പൊരുതലിലാണെന്ന്; കരൾപിളർക്കുന്ന ഓർമകളുമായി എപ്പോഴും മുടന്തി മുടന്തി വരുന്ന ഒരു മുഖമാണവൻ;സഖാവ് പി.ബിജുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്

04 NOVEMBER 2021 12:04 PM IST
മലയാളി വാര്‍ത്ത

മനസിനെയും ശരീരത്തേയും ഒരുപോലെ വിറപ്പിച്ച കൊറോണ ദിവസങ്ങളിൽ ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ അരികിലുണ്ടായിരുന്നു...അപ്പോഴും കരുതിയിരുന്നില്ല... തൊട്ടപ്പുറത്ത് ഒരു പോരാളി ജീവനു വേണ്ടിയുള്ള പൊരുതലിലാണെന്ന്....കരൾപിളർക്കുന്ന ഓർമകളുമായി എപ്പോഴും മുടന്തി മുടന്തി വരുന്ന ഒരു മുഖമാണവൻ.....

സഖാവ് പി.ബിജുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ഇങ്ങനെ; ഒരു നിറചിരി പോലെ പ്രിയപ്പെട്ട.ബിജു... ഈ പുലരി തെല്ല് നൊമ്പരത്തിന്റെതാണ്... ബന്ധങ്ങളുടെ ഊഷ്മമാപിനി ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു കൊറോണക്കാലമുൾപ്പെടെ പലതുമിങ്ങനെ...

മനസിനെയും ശരീരത്തേയും ഒരുപോലെ വിറപ്പിച്ച കൊറോണ ദിവസങ്ങളിൽ ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ അരികിലുണ്ടായിരുന്നു... ബോധനിശ്വാസങ്ങൾ മിന്നിമറഞ്ഞ ആ നേരങ്ങളിൽ ഓർമയുടെ മുകുളങ്ങൾ എന്നിലുദിക്കുമ്പോഴെല്ലാം നഷ്ടങ്ങളെ കുറിച്ചള്ള വാർത്തകൾ ചില തോന്നലുകൾ...അപ്പോഴും കരുതിയിരുന്നില്ല തൊട്ടപ്പുറത്ത് ഒരു പോരാളി ജീവനു വേണ്ടിയുള്ള പൊരുതലിലാണെന്ന്...

ഭാരമേറിയ ഒന്നുമില്ലായ്മകളെ ചുമന്ന് തണുത്തുറഞ്ഞുപോയ മനസ്...വെളിച്ചമുണ്ട് നിറയെ...പക്ഷേ ആ തെളിച്ചം ഇരുണ്ടതാണെന്നു മാത്രം...ആ ആശുപത്രി ദിവസങ്ങളെ ഇങ്ങനെയല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ...പുറത്തേക്കുതെറിക്കാൻ വെമ്പിനിന്ന ഒരു ഇൻക്വിലാബിനെ വിഴുങ്ങി, മുഖത്ത് വെള്ളത്തുണിയും വലിച്ചിട്ട് ഒന്നും പറയാതെ ഒരു ദിവസം ഒറ്റപോക്കായിരുന്നു അവൻ...സഖാവ് പി.ബിജു...

കരൾപിളർക്കുന്ന ഓർമകളുമായി എപ്പോഴും മുടന്തി മുടന്തി വരുന്ന ഒരു മുഖമാണവൻ...ഒരു യഥാർത്ഥ പോരാളിയുടെ പിറവിയും , ആ പോരാളിയുടെ ക്രമാനുഗതമായ വളർച്ചയും കണ്ടതും അനുഭവിച്ചറിഞ്ഞതും സ. ബിജുവിലൂടെയായിരുന്നു.കണിശമായ ആസൂത്രണം, കൃത്യമായ നിരീക്ഷണം, നിതാന്തമായ പിന്തുടരൽ, ഒരു നേതൃത്വം എങ്ങനെയായിരിക്കണമെന്നതിന്റെ ഉദാത്തമാതൃക ബിജു സ്വജീവിതം കൊണ്ട് കാണിച്ചുതന്നു...

ശരിയായ തീരുമാനം വേഗത്തിലെടുക്കുക, അത് പൂർണ്ണതയിലെത്തിക്കുവാൻ അക്ഷീണം പരിശ്രമിക്കുക എന്ന ശൈലി അവന്റെ സവിശേഷതയായിരുന്നു. ഇത് നേരിട്ടറിഞ്ഞ എത്രയോ സമരപോരാട്ടങ്ങൾ, സമ്മേളന കാലങ്ങൾ.... ഏറ്റവും ഒടുവിലായി കാട്ടാൽ പുസ്തകമേള, ജലസമൃദ്ധി പദ്ധതി എന്നിവയിലെ കൈകോർക്കലുകൾ...ഈ പുലരിയിൽ നിന്നെയോർക്കുമ്പോൾ എന്തൊക്കയോ കുത്തിക്കുറിക്കണമെന്ന് ഹൃദയം പറയുന്നു.

എങ്കിലും ഓർമയുടെ ജാലകങ്ങളിലൂടെ അരിച്ചിറങ്ങുന്ന ഇളംവെയിലിൽ കണ്ണ് മങ്ങുന്നു...കൈകൾ മരവിക്കുന്നു...പതറാത്ത ഇച്ഛാശക്തിയെന്ന്...മികവുറ്റ സംഘാടകനെന്ന്...പ്രത്യയശാസ്ത്രത്തോടും , സഹജീവികളോടുമുള്ള കൂറിന്റെ പര്യായമെന്ന് വരും തലമുറകൾക്ക് നിന്നെ ഞങ്ങൾ പരിചയപ്പെടുത്തും...ഇപ്പോഴും നീ ചിരിക്കുകയാണല്ലേ...ആ കള്ളച്ചിരി...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (58 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends