വീണ്ടും നിരത്തിലേക്ക്... കാലപരിധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വീണ്ടും നിരത്തിലേക്കിറങ്ങുന്നു...

വീണ്ടും നിരത്തിലേക്ക്... കാലപരിധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വീണ്ടും നിരത്തിലേക്കിറങ്ങുന്നു... കോവിഡ് കാലത്ത് ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടതു പരിഗണിച്ചാണ് ഏഴു വര്‍ഷം പൂര്‍ത്തിയായ 704 സൂപ്പര്‍ക്ലാസ് ബസുകളുടെ കാലപരിധി നീട്ടാന്‍ തീരുമാനമായത്.
സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, പ്രീമിയം എ.സി. വിഭാഗത്തിലുള്ള ബസുകളുടെ കാലപരിധിയാണ് നീട്ടിയത്. ഇത്തരം ബസുകള്‍ക്ക് കാലപരിധി ഏഴു വര്‍ഷമാണ് . കോവിഡ് കാലത്ത് രണ്ടുവര്‍ഷത്തോളം ബസുകള്‍ പൂര്‍ണതോതില്‍ നിരത്തിലിറങ്ങിയിട്ടില്ല.
സാമ്പത്തികപ്രതിസന്ധി കാരണം പകരം ബസുകള്‍ വാങ്ങാനാകാത്തതും സ്‌കൂളുകള്‍ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് ബസുകളുടെ കാലപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. എം.ഡി. സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് ആറു വര്‍ഷത്തിനുമുകളിലും ഒന്‍പതു വര്‍ഷത്തിനുതാഴെയും പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചറിനു മുകളിലുള്ള 704 ബസുകളുടെ കാലപരിധി നീട്ടിയത്.
"
https://www.facebook.com/Malayalivartha
























