കങ്ങഴയിൽ അപകടം; വിവാഹ സംഘം സഞ്ചരിച്ച ഓട്ടോ റോഡരികിലെ കുഴിയിലേക്ക് വീണു; അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്

കോട്ടയം കങ്ങഴയിൽ വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. കങ്ങഴ പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെ റോഡരികിലെ കുഴിയിലേയ്ക്കു വീഴുകയായിരുന്നു.അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
റോഡരികിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം അറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്ത് എത്തി.
https://www.facebook.com/Malayalivartha
























