Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കഷ്ടകാലം അവസാനിക്കാതെ കോൺഗ്രസ്സ്; ചമ്മിണിയും,സജീന്ദ്രനും ഒളിവിലെന്ന് പോലീസ്; കാറ് തല്ലിത്തകർത്തവർ കൂട്ടത്തോടെ മുങ്ങി.

04 NOVEMBER 2021 02:59 PM IST
മലയാളി വാര്‍ത്ത

നടുറോഡിലെ സമരാഭ്യാസവും എതിർക്കുന്നവനെതിരെ ഇല്ലാത്തത് പറഞ്ഞുണ്ടാക്കാനും വലിയ മിടുക്കാ. പക്ഷെ ചുമ്മാ കിടന്ന കാർ തല്ലി പൊളിച്ചപ്പോ നേതാക്കൾ ഓർത്തില്ല എട്ടിന്റെ പണി പിന്നാലെ വരുമെന്ന്. ഇപ്പൊ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന് പറഞ്ഞ അവസ്ഥയായി. വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

 

 

മുന്‍ മേയര്‍ ടോണി ചമ്മണി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവാരണ് ഒളിവിൽ പോയത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി.ജി. ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു. കാര്‍ തകര്‍ത്ത കേസില്‍ ടോണി ചമ്മണിയും സജീന്ദ്രനുമുള്‍പ്പെടെ എട്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

 

 

കഴിഞ്ഞ ദിവസം മരട് പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതികളെ തിരയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമവും ഫലം കണ്ടില്ല.

 

 

 

അതിനിടെ ദേശീയപാത ഉപരോധത്തിന് പിന്നാലെ പണി കിട്ടിയ കോൺഗ്രസ് നിയമോപദേശവും തേടിയിരുന്നു. ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലുകൾ തകർത്ത കേസിൽ മുൻകൂർ ജാമ്യസാധ്യത കാണാത്ത സഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ളവർ പോലീസിൽ ഹാജരാവണമോ എന്നതിലാണ് നേതൃത്വം നിയമവൃത്തങ്ങളുമായി ചർച്ച നടത്തിയത്. നേതാക്കളും പ്രവർത്തകരും ജാമ്യംകിട്ടാതെ ജയിലിലാവുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം.

 

 

 

 

 

ഒരാവേശത്തിന് ചെയ്ത് പോയതാണെങ്കിലും വാഹനം തകർത്ത കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ആകെ കുഴഞ്ഞിരിക്കുകയാണ് കോൺഗ്രസ്. കൊച്ചി മുൻമേയർ ടോണി ചമ്മിണി അടക്കമുള്ളവർക്ക് അധികദിവസം അറസ്റ്റിൽനിന്ന് മാറിനിൽക്കാൻ സാധിച്ചേക്കില്ല എന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ കോണ്‍ഗ്രസ് നേതാക്കളെന്നാണ് വിവരം.

 

 

 

കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുന്നതില്‍ ടോണി ചമ്മണിയുടെയും സജീന്ദ്രന്റെയും പങ്ക് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തത്. കേസില്‍ ടോണി ചമ്മണിയാണ് ഒന്നാംപ്രതി.

 

 

 

അറസ്റ്റിലായ ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമ്മിഷണര്‍ പറഞ്ഞു. ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതു കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റു. രക്തം വാഹനത്തില്‍ വീണു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വഴിതടഞ്ഞതിന് 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ട്. എന്നാൽ കോൺഗ്രസിലെ മഹിളകളെ അണിനിരത്തി ജോജുവിന് തിരിച്ച് പണി കൊടുക്കാം എന്ന കണക്കു കൂട്ടലും അപ്പാടെ തെറ്റിയ അവസ്ഥയാണ്.

 

 

 

മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജോജു ജോർജിനെതിരേ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസ് എടുക്കാതിരിക്കുന്നത്. ജോജു അപമര്യാദയായി പെരുമാറുന്നതിന്റെ തെളിവുകൾ ശേഖരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം പരിശോധനകളുടെ അടിസ്ഥാനത്തിൽ പോലീസ് തള്ളിയതും കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (58 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends