സഞ്ജുവിന് പിന്നാലെ മലയാളി ഓൾറൗണ്ടർ ഷോൺ റോജർ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക്; താരമായി തിരുവനന്തപുരം വെട്ടുകാട് സ്വദേശി

സഞ്ജു സാംസണ് പിന്നാലെ താരമായി മലയാളി ഓൾറൗണ്ടർ ഷോൺ റോജർ. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യ–എ, ഇന്ത്യ–ബി, ബംഗ്ലദേശ് ടീമുകൾ തമ്മിൽ 28 മുതൽ കൊൽക്കത്തയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ ബി ടീമിലാണ് വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായ ഷോണിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ ചാലഞ്ചർ കപ്പ് സീരീസിൽ 2–ാം സ്ഥാനക്കാരായ ബി ടീമിനു വേണ്ടി 5 കളികളിൽ 125 റൺസും നാലു വിക്കറ്റും താരം നേടിയിരുന്നു.
വിനൂ മങ്കാദ് ട്രോഫിയിൽ കേരളത്തിനായി ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറിയുമടക്കം 295 റൺസും 7 വിക്കറ്റും നേടിയിരുന്നു. ഷോണിനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം ബിസിസിഐ അറിയിച്ചെങ്കിലും ഔദ്യോഗികമായി ടീം പ്രഖ്യാപനം നടത്തിയിട്ടില്ല.
അതോടൊപ്പം തന്നെ തിരുവനന്തപുരം വെട്ടുകാട് എംഎ ഭവനിൽ ആന്റണി റോജറിന്റെയും പെട്രീഷ്യയുടെയും മകനാണ്. ബിസിസിഐ കോച്ചായ ബിജു ജോർജിനു കീഴിൽ തിരുവനന്തപുരം സായ് ക്രിക്കറ്റ് സെന്ററിലാണു പരിശീലനം. പ്ലസ് ടു വിദ്യാർഥിയാണ്.
https://www.facebook.com/Malayalivartha

























