ഹോട്ടലിൽ നിന്നും പാഴ്സലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് പറഞ്ഞ് യുവാവിന്റെ പരാക്രമം! പുഴവല്ല അരി മണികളാണെന്ന് ഹെൽത്ത് ഇൻസ്പെക്ടറും സ്ഥിരീകരിച്ചു... എന്നിട്ടും യുവാവ് സമ്മതിച്ചില്ല; ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്.. പിന്നാലെ സംഭവിച്ചത് മറ്റൊന്ന്...

നല്ല ചൂട് ബിരിയാണി എല്ലാവർക്കും ഇഷ്ടമായിരിക്കും കഴിക്കാൻ. നല്ല ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ എന്തെങ്കിലും അസ്വസ്ഥ തോന്നിയാൽ എങ്ങനെയായിരിക്കും. ഇവിടെ ഇപ്പോൾ വളരെ വിത്യസ്തമായ ഒരു പരാതിയാണ് ഉയരുന്നത്.
ഹോട്ടലിൽ നിന്നും പാഴ്സലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് തെറ്റിദ്ധരിച്ച് യുവാവിന്റെ പരാക്രമം. രാമനാട്ടുകരയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. രമാനാട്ടുകരയിലെ പാലക്കൽ ബിരിയാണി സെന്ററിൽ നിന്നും ചൊവ്വാഴ്ച യുവാവ് ബിരിയാണി പാഴ്സൽ വാങ്ങിച്ചിരുന്നു.
വൈകീട്ട് യുവാവ് പാഴ്സലുമായി തിരികെ ഹോട്ടലിലെത്തുകയും ബിരിയാണിയിൽ പുഴുവുണ്ടെന്ന് പറഞ്ഞ് ബഹളം വെക്കുകയും ചെയ്തു. എന്നാൽ അത് പുഴുവല്ല എണ്ണയിൽ പൊരിഞ്ഞ അരി മണികളാണിതെന്ന് ഹോട്ടലുകാർ യുവാവിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.
എന്നാൽ യുവാവ് ഇതിനൊന്നും ചെവി കൊടുത്തില്ല. മുൻസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ടറെ കൂട്ടി വന്ന് ബിരിയാണി പരിശോധിപ്പിച്ചു.
പുഴവല്ല അരി മണികളാണെന്ന് ഹെൽത്ത് ഇൻസ്പെക്ടറും സ്ഥിരീകരിച്ചു. എന്നിട്ടും യുവാവ് സമ്മതിച്ചില്ല. ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു.
ഇതോടെ ഹോട്ടലുകാരും ബഹളം വെച്ചു. ഹോട്ടലുടമ പൊലീസിനെ വിളിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോയി. ഒടുവിൽ നശിപ്പിച്ച ബിരിയാണിയുടെ പണം നൽകിയാണ് യുവാവ് തടിയൂരിയത്.
https://www.facebook.com/Malayalivartha

























