'എക്സൈസ് വകുപ്പിന് വേണ്ടി അദ്ദേഹം ചെയ്ത ലഹരിവിരുദ്ധ മാജിക് കണ്ട് എത്രയോ പേർ മദ്യം, മയക്കുമരുന്ന് എന്നിവ വെടിഞ്ഞു നല്ലമനുഷ്യരായി തീർന്നിട്ടുണ്ട്. ശ്രീ.ഗോപിനാഥ് മുതുകാടിനു പദ്മശ്രീയോ പദ്മഭൂഷണോ കൊടുക്കാൻ എല്ലാരുമൊന്നു രാഷ്ട്രീയ ഭേദമന്യേ ഉത്സാഹിക്കണം. പ്ലീസ്...' അഡ്വ. ഹരീഷ് വാസുദേവൻ

ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നതായുള്ള വാർത്ത ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് ഇതോടെ അവസാനം കുറിച്ചത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പറയുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇതിനുപിന്നാലെ ശ്രീ.ഗോപിനാഥ് മുതുകാടിനു പദ്മശ്രീയോ പദ്മഭൂഷണോ കൊടുക്കാൻ എല്ലാരുമൊന്നു രാഷ്ട്രീയ ഭേദമന്യേ ഉത്സാഹിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശ്രീ.ഗോപിനാഥ് മുതുകാടിനു പദ്മശ്രീയോ പദ്മഭൂഷണോ കൊടുക്കാൻ എല്ലാരുമൊന്നു രാഷ്ട്രീയ ഭേദമന്യേ ഉത്സാഹിക്കണം. പ്ലീസ്. എക്സൈസ് വകുപ്പിന് വേണ്ടി അദ്ദേഹം ചെയ്ത ലഹരിവിരുദ്ധ മാജിക് കണ്ട് എത്രയോ പേർ മദ്യം, മയക്കുമരുന്ന് എന്നിവ വെടിഞ്ഞു നല്ലമനുഷ്യരായി തീർന്നിട്ടുണ്ട്. പൗരന്മാരിൽ ദേശീയോദ്ഗ്രഥനം ഉണ്ടാക്കാൻ അദ്ദേഹം നടത്തിയ ഭാരതപര്യടനവും TV പരിപാടികളും ശ്രദ്ധേയമാണ്.
കുട്ടികളുടെ മാനസിക ഉന്നമനത്തിനുള്ള സർക്കാർ പരിപാടികളിൽ മുതുകാടിന്റെ മാജിക് അവർക്കൊരു മുതൽക്കൂട്ടാണ്. ഇന്ത്യൻ മാജിക്കിനെ അന്ധവിശ്വാസത്തിൽ നിന്ന് യുക്തിവാദത്തിലേക്കും ഒരു ജനപ്രിയ കലയായും ഉയർത്തി കൊണ്ടുവന്നതിൽ ഗോപിനാഥ് മുതുകാട് നിർണ്ണായക പങ്ക് വഹിച്ചു.
പലവട്ടം ആഗ്രഹിച്ചിട്ടും അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പോലും കൊടുക്കാത്തത് കഷ്ടമാണ്. മുതുകാടും പദ്മ അവാർഡ് അർഹിക്കുന്നുണ്ട് എന്നാണെന്റെ തോന്നൽ.
https://www.facebook.com/Malayalivartha

























