കോട്ടയത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കം; അസാധാരണ സംഭവം അനുഭവപ്പെട്ടത് മീനച്ചൽ താലൂക്കിലെ വിവിധ ഇടങ്ങളിൽ

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടു. മീനച്ചൽ താലൂക്കിലെ വിവിധ ഇടങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും മുഴക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൂവരണി, ഭരണങ്ങാനം,പൂഞ്ഞാർ,പനച്ചിപ്പാറ തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഏകദേശം പതിനഞ്ച് സെക്കന്റോളം മുഴക്കം നീണ്ടുനിന്നു. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അസാധാരണ സംഭവം അനുഭവപ്പെട്ടത്. സംഭവത്തിൽ ജിയോളജി വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു.
https://www.facebook.com/Malayalivartha

























